ഇന്ത്യൻ വനിതാ ടീം ക്യാപ്ടൻ ഹർമൻ പ്രീത് കൗറും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ചേർന്നാണ് ജഴ്‌സി പുറത്തിറക്കിയത്.
വനിത ടീമിന്റെ വിൻഡീസ് പരമ്പരയിലാകും ഇന്ത്യൻ താരങ്ങൾ പുതിയ ജഴ്‌സി ആദ്യമായി അണിയുക. ഇതിന് ശേഷം അയർലൻഡുമായി ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ഡിസംബർ 15നാണ് പരമ്പര ആരംഭിക്കുന്നത്.
പുരുഷ ടീം ചാമ്പ്യൻസ് ട്രോഫി കളിച്ചാൽ ആ ടൂർണമെന്റിലാകും പുതിയ ജഴ്‌സി ധരിക്കുക.
ഇന്ത്യൻ ജഴ്‌സി പുറത്തിറക്കാനായത് വലിയൊരു ബഹുമതിയാണെന്നും ഞങ്ങളാകും പുതിയ ജഴ്‌സി ആദ്യം അണിയുന്നതെന്നും ഹർമൻ പ്രീത് കൗർ പറഞ്ഞു.
ജഴ്‌സിയലെ മൂന്ന് വെള്ള വരകൾക്ക് പുറമെ ത്രിവർണ പതാകയുടെ നിറങ്ങളും കലർത്തിയുള്ള പുതിയ ഡിസൈനാണ് തോൾ ഭാഗത്ത് നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്