ഹാഗ്ലി ഓവലിൽ നടന്ന ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ എട്ട് വിക്കറ്റിന്റെ ആധിപത്യ വിജയം നേടി ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി.
ന്യൂസിലൻഡിന്റെ ബാറ്റിംഗ് നിരയെ തകർത്തുകൊണ്ട് രണ്ടാം ഇന്നിംഗ്സിൽ 6-42 ഉൾപ്പെടെ 10 വിക്കറ്റ് നേടിയ ബ്രൈഡൻ കാർസെ ആണ് കളിയിലെ താരമായാത്.
അരങ്ങേറ്റക്കാരൻ ജേക്കബ് ബെഥേൽ 37 പന്തിൽ അർധസെഞ്ചുറി നേടി ഇന്ന് ചെയ്സ് വേഗത്തിൽ ആക്കി. തന്റെ 150-ാം ടെസ്റ്റ് കളിക്കുന്ന ജോ റൂട്ട്, പുറത്താകാതെ 23 റൺസ് നേടി.
ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചൽ 84 റൺസ് നേടി ധീരമായി പൊരുതിയെങ്കിലും ന്യൂസിലൻഡിന് രണ്ടാം ഇന്നിംഗ്സിൽ 254 റൺസ് മാത്രമെ നേടാൻ ആയുള്ളൂ. അവർ ആദ്യ ഇന്നിംഗ്സിൽ 348 റൺസിനും പുറത്തായിരുന്നു.
ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ ഹാരി ബ്രൂകിന്റെ 171 റൺസിന്റെ മികവിൽ 499 റൺസ് എടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്