സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്നു

JUNE 8, 2026, 8:05 AM

ഇന്ത്യൻ ടി20 ടീം നായകസ്ഥാനത്തു നിന്നും ടീമിൽ നിന്നും പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവ് ഐ.പി.എഎല്ലിൽ മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.
സൂര്യകുമാറിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും പൂർണ്ണമായി നീക്കിയതാണ് ആരാധകർക്കിടയിൽ ഇത്തരമൊരു ചർച്ചക്ക് കാരണമായത്. ഇതിന് പിന്നാലെ സൂര്യകുമാർ മുംബൈ ഇന്ത്യൻസിനെ അൺ ഫോളോ ചെയ്തതായി റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നാലെ ഫോളോ ചെയ്തു. എന്നാൽ നിലവിലെ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയെ സൂര്യകുമാർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല. രോഹിത് ശർമ്മയ്ക്കും എം.എസ് ധോണിക്കുമൊപ്പമുള്ള ഒരു ചിത്രം മാത്രമാണ് ഇപ്പോൾ മുംബൈ ടീമുമായി ബന്ധപ്പെട്ട് സൂര്യയുടെ പ്രൊഫൈലിൽ നിലവിലുള്ളത്.

2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്നാണ് സൂര്യകുമാർ മുംബൈ ഇന്ത്യൻസിലെത്തുന്നത്. മുംബൈയുടെ പല കിരീടനേട്ടങ്ങളിലും നിർണായക പങ്കുവഹിച്ച സൂര്യയ്ക്ക് പക്ഷേ 2026 ഐ.പി.എൽ സീസണിൽ തിളങ്ങാനായിരുന്നില്ല. സീസണിൽ 20.77 ശരാശരിയിൽ 270 റൺസ് മാത്രമാണ് സൂര്യ നേടിയത്. രണ്ട് അർദ്ധസെഞ്ച്വറികൾ മാത്രമാണ് സൂര്യയുടെ അക്കൗണ്ടിലുള്ളത്. സീസണിൽ മുംബൈ ഇന്ത്യൻസ് പോയിന്റെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് ലോകകപ്പ് നേടിയിട്ടും ഇന്ത്യൻ ടി20 ടീമിന്റെ നായകനായി സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെ ബി.സി.സി.ഐ നായകനായി തെരഞ്ഞെടുത്തത്. നായകസ്ഥാനത്തു നിന്ന് പുറത്താക്കിയതിനൊപ്പം 35കാരനായ സൂര്യയെ കളിക്കാരനെന്ന നിലയിൽ പോലും ടീമിലുൾപ്പെടുത്തിയിരുന്നില്ല. അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിലും പുതിയ ക്യാപ്ടൻ വരുമെന്നാണ് കരുതുന്നത്. ഭാവി മുന്നിൽ കണ്ട് യുവതാരം തിലക് വർമയെ മുംബൈ നായകനായി തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് സൂര്യകുമാർ മുംബൈ വിടാൻ ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam