ലക്‌നൗ: ഐ.പി.എൽ ടീമായ ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞ് റിഷഭ് പന്ത്. ക്യാപ്ടൻ സ്ഥാനം ഒഴിയാൻ പന്ത് സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് ടീം ഡയറക്ടർ ടോം മൂഡി പറഞ്ഞു.
ഇത്തവണത്തെ ഐ.പി.എൽ സീസണിൽ അവസാന സ്ഥാനത്താണ് ലക്‌നൗ ഫിനിഷ് ചെയ്തത്. കഴിഞ്ഞ തവണ ടീം ഏഴാം സ്ഥാനത്തായിരുന്നു. അതേ സമയം അടുത്ത സീസണിൽ താരം ടീമിൽ തുടരുമോ എന്ന കാര്യത്തിൽ മൂഡി വ്യക്തത നൽകിയില്ല.
2025ലെ മെഗാ ലേലത്തിൽ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്കാണ് പന്തിനെ എൽ.എസ്.ജി ടീമിലെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
