യമനില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം: 40 തവണ ബോംബിങ്; കമറാന്‍ ദ്വീപിലടക്കം വ്യാപക നാശനഷ്ടം

SEPTEMBER 10, 2026, 4:52 AM

 റിയാദ്: യമനിലെ ഹൂതി വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം കടുപ്പിച്ചു. യമനിലെ വിവിധ തന്ത്രപ്രധാന മേഖലകളിലായി നാല്‍പ്പതോളം തവണ സൗദി യുദ്ധവിമാനങ്ങള്‍ അതിശക്തമായ ബോംബാക്രമണം നടത്തിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

തീരദേശ പ്രവിശ്യയായ അല്‍-ഹുദൈദയിലെ അല്‍-സാലിഫ്, അല്‍-തുഹൈത ജില്ലകളെ കൂടാതെ ചെങ്കടലിലെ തന്ത്രപ്രധാന കേന്ദ്രമായ കമറാന്‍ ദ്വീപിലുമാണ് പ്രധാനമായും ആക്രമണം നടന്നത്. ജനവാസ മേഖലകളിലും സൈനിക താവളങ്ങളിലും ഒരുപോലെ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

സൗദി അതിര്‍ത്തി കേന്ദ്രീകരിച്ച് ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും മറുപടിയായാണ് സൗദി സഖ്യസേന തിരിച്ചടി ശക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam