പിഞ്ചുകുഞ്ഞുങ്ങൾക്ക് ശ്വാസംമുട്ടൽ ഭീഷണി; ബൂൺ നർഷ് ഫീഡിംഗ് ബോട്ടിലുകൾ ഉപയോഗിക്കരുതെന്ന് ഒമാൻ അധികൃതർ

SEPTEMBER 10, 2026, 4:31 AM

മസ്‌കറ്റ്: പിഞ്ചുകുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന പ്രമുഖ ബ്രാൻഡായ ബൂൺ നർഷിന്റെ (Boon Nursh) ഫീഡിംഗ് ബോട്ടിലുകൾ ഉപയോഗിക്കുന്നത് ഉടനടി നിർത്തലാക്കണമെന്ന് അടിയന്തിര മുന്നറിയിപ്പുമായി ഒമാനിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA).

കുട്ടികൾക്ക് ശ്വാസംമുട്ടലോ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ ഈ നിർണ്ണായക ജാഗ്രതാ നിർദ്ദേശം.

ബൂൺ നർഷ് സിലിക്കൺ ബോട്ടിൽ 8 oz. 3-പാക്ക് (Model No. B11564) എന്ന മോഡൽ കുപ്പികൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഉപയോഗത്തിനിടയിൽ ഈ ഫീഡിംഗ് ബോട്ടിലിന്റെ പുറത്തെ കടുപ്പമേറിയ പ്ലാസ്റ്റിക് പാളി അടരുകയും ചെറിയ കഷണങ്ങളായി പൊട്ടുകയും ചെയ്യുന്നതായി കണ്ടെത്തി.

vachakam
vachakam
vachakam

പാലോ മറ്റ് ദ്രാവകങ്ങളോ കുടിക്കുന്നതിനിടയിൽ ഈ പ്ലാസ്റ്റിക് കഷണങ്ങൾ കുഞ്ഞുങ്ങളുടെ തൊണ്ടയിൽ കുടുങ്ങി അപകടമുണ്ടാക്കാൻ സാധ്യതയേറെയാണെന്ന് സി.പി.എ വ്യക്തമാക്കുന്നു.

നേരത്തെ വിദേശ രാജ്യങ്ങളിലും  ഈ മോഡൽ ബോട്ടിലുകൾ വിപണിയിൽ നിന്ന് കമ്പനി തന്നെ തിരിച്ചുവിളിച്ചിരുന്നു. ഒമാനിലെ കടകളിലോ വിപണിയിലോ ഈ മോഡൽ ബോട്ടിലുകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സി.പി.എയുടെ ഔദ്യോഗിക ചാനലുകൾ വഴി വിവരമറിയിക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

വീടുകളിൽ ഈ നിർദ്ദിഷ്ട മോഡൽ ഫീഡിംഗ് ബോട്ടിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഉടൻ തന്നെ മാറ്റണമെന്നും, കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപണിയിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam