ഇമെയിൽ ഫിൽട്ടറുകളെ കണ്ണ് വെട്ടിച്ച് ഹാക്കർമാർ: 'അദൃശ്യ അക്ഷരങ്ങൾ' ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പിനെതിരെ എങ്ങനെ സുരക്ഷിതരാകാം!

SEPTEMBER 10, 2026, 4:33 AM

ഇമെയിൽ ബോക്‌സിലേക്ക് വരുന്ന വ്യാജ സന്ദേശങ്ങളും തട്ടിപ്പുകളും കണ്ടുപിടിക്കാൻ ഇന്നത്തെ ഇമെയിൽ ഫിൽട്ടറുകൾ വളരെ മിടുക്കരാണ്. എന്നാൽ, ഈ സെക്യൂരിറ്റി സിസ്റ്റങ്ങളുടെ കണ്ണ് വെട്ടിക്കാൻ കമ്പ്യൂട്ടറിന് മാത്രം കാണാൻ കഴിയുന്ന 'അദൃശ്യ അക്ഷരങ്ങൾ' ആയുധമാക്കുകയാണ് പുതിയകാല ഹാക്കർമാർ!

ദിവസേന ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്ന ഈ പുതിയ തട്ടിപ്പ് രീതിയെക്കുറിച്ച് മൈക്രോസോഫ്റ്റാണ് വലിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എന്താണ് ഈ 'അദൃശ്യ അക്ഷര തട്ടിപ്പ്'?

vachakam
vachakam
vachakam

സാധാരണയായി ഇമെയിൽ സെക്യൂരിറ്റി ഫിൽട്ടറുകൾ പ്രവർത്തിക്കുന്നത് ചില വാക്കുകൾ കേന്ദ്രീകരിച്ചാണ്. ഉദാഹരണത്തിന്, 'Loan', 'Free Money', 'Banking', 'Funding', 'Credit Card' തുടങ്ങിയ വാക്കുകൾ മെയിലിൽ കണ്ടാൽ ഫിൽട്ടറുകൾ ഉടൻ തന്നെ അവ സ്പാം അല്ലെങ്കിൽ ഫിഷിംഗ് പട്ടികയിലേക്ക് മാറ്റും.

എന്നാൽ ഹാക്കർമാർ ഇവിടെ ഒരു പുതിയ തന്ത്രം പ്രയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകൾക്കിടയിൽ മനുഷ്യരുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത ചില 'യൂണിക്കോഡ്' ക്യാരക്ടറുകൾ ഇട്ടുകൊടുക്കും.
ഉദാഹരണത്തിന്: നമ്മൾ ഇമെയിൽ വായിക്കുമ്പോൾ 'Funding' എന്ന് കൃത്യമായി കാണാം.
എന്നാൽ ഇമെയിൽ ഫിൽട്ടർ അത് വായിക്കുന്നത് 'fun (അദൃശ്യ കാരക്ടർ)' എന്നായിരിക്കും.
ഇതുമൂലം, ഇമെയിൽ ഫിൽട്ടറിന് അത് ഒരു തട്ടിപ്പ് വാക്കാണെന്ന് തിരിച്ചറിയാൻ സാധിക്കാതെ വരികയും, സന്ദേശം യാതൊരു തടസ്സവുമില്ലാതെ നിങ്ങളുടെ ഇൻബോക്‌സിലേക്ക് എത്തുകയും ചെയ്യുന്നു. എഐ അസിസ്റ്റന്റുകളെക്കൊണ്ട് ഇമെയിലുകൾ ചുരുക്കി വായിപ്പിക്കുന്ന രീതി ആളുകൾ ഉപയോഗിക്കുമ്പോൾ, ഈ അദൃശ്യ കോഡുകൾ എഐയെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങൾ ചോർത്താനും സാധ്യത കൂടുതലാണ്.

തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമുണ്ട്?

vachakam
vachakam
vachakam

മൈക്രോസോഫ്റ്റ് സെക്യൂരിറ്റി റിസർച്ച് ടീം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, പ്രതിദിനം 20 ലക്ഷത്തിലധികം (2.3 Million) മെയിലുകളാണ് ഈ രീതി ഉപയോഗിച്ച് അയക്കപ്പെടുന്നത്. ബാങ്ക് വായ്പകൾ, ബിസിനസ് ഫണ്ടിംഗ്, ക്രെഡിറ്റ് ഓഫറുകൾ എന്നിവയുടെ പേരിലാണ് ഇത്തരം ഇമെയിലുകൾ കൂടുതലായി വരുന്നത്.

എങ്ങനെ സുരക്ഷിതരായിരിക്കാം?

ഫിൽട്ടറുകളെ മറികടന്ന് ഇത്തരം മെയിലുകൾ ഇൻബോക്‌സിൽ എത്തുമ്പോൾ നമ്മൾ തന്നെയാണ് കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത്. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിൽ നിന്ന് രക്ഷപ്പെടാം:

vachakam
vachakam
vachakam

1. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്: ഇമെയിലിൽ കാണുന്ന ലിങ്കുകളിൽ ഉടൻ ക്ലിക്ക് ചെയ്യാതിരിക്കുക. ലിങ്കിന് മുകളിലൂടെ മൗസ് കർസർ കൊണ്ടുവെച്ചാൽ ലിങ്ക് പോകുന്ന യഥാർത്ഥ വെബ്‌സൈറ്റ് അഡ്രസ് താഴെ കാണാം.

2. യഥാർത്ഥ ഡൊമെയ്ൻ പരിശോധിപ്പിക്കുക: ബാങ്കുകളിൽ നിന്നോ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നോ ആണെന്ന് പറഞ്ഞ് വരുന്ന മെയിലുകളുടെ അയച്ചയാളുടെ വിലാസം കൃത്യമായി പരിശോധിക്കുക.

3. വ്യക്തിഗത വിവരങ്ങൾ കൈമാറരുത്: പാസ്‌വേഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി എന്നിവ ചോദിച്ചുകൊണ്ട് വരുന്ന ഇമെയിലുകൾക്ക് മറുപടി നൽകരുത്.

4. മൾട്ടിഫാക്ടർ ഓതന്റിക്കേഷൻ ഓൺ ചെയ്യുക: നിങ്ങളുടെ ഇമെയിൽ അക്കൗണ്ടുകൾക്ക് MFA നിർബന്ധമായും ഓൺ ചെയ്യുക. ഇത് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വലിയ അളവിൽ കുറയ്ക്കും.

5. ഇമെയിൽ പ്ലാറ്റ്‌ഫോമുകൾ അപ്‌ഡേറ്റ് ചെയ്യുക: ഇമെയിൽ സെക്യൂരിറ്റി ഡെവലപ്പർമാർ (മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയവർ) ഈ 'യൂണിക്കോഡ്' തട്ടിപ്പ് തടയാനുള്ള അപ്‌ഡേറ്റുകൾ നൽകിവരുന്നുണ്ട്. നിങ്ങളുടെ ആപ്പുകളും സിസ്റ്റവും അപ്ടുഡേറ്റ് ആണെന്ന് ഉറപ്പാക്കുക.

സാങ്കേതികവിദ്യ വളരുമ്പോൾ ഹാക്കർമാരുടെ തന്ത്രങ്ങളും മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് അപരിചിതമായ മെയിലുകൾ കൈകാര്യം ചെയ്യുമ്പോൾ എപ്പോഴും ഒരു കരുതൽ ഉണ്ടാകുന്നത് നല്ലതാണ്!

റോബിൻസ് ആന്റണി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam