ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ടൂർണമെന്റിൽ നിന്നും പി.വി. സിന്ധു പുറത്ത്

JANUARY 26, 2026, 2:37 AM

ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി.വി സിന്ധു ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് പോരാട്ടത്തിന്റെ ക്വാർട്ടറിൽ പുറത്ത്.

നാടകീയ രംഗങ്ങൾ കണ്ട പോരാട്ടത്തിൽ ടോപ് സീഡ് ചൈനയുടെ ചെൻ യു ഫെയോട് രണ്ട് സെറ്റ് പോരിലാണ് സിന്ധു പരാജയം സമ്മതിച്ചത്. സ്‌കോർ: 13-21, 17-21.

മത്സരം നാടകീയമായിരുന്നു. സിന്ധുവിനു മത്സരത്തിനിടെ ചെയർ അംപയർ മഞ്ഞ കാർഡും പിന്നാലെ ചുവപ്പ് കാർഡും കാണിച്ചു. രണ്ടാം സെറ്റ് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

vachakam
vachakam
vachakam

ഗെയിം വൈകിപ്പിച്ചതിനും മോശം പെരുമാറ്റത്തിനുമായിരുന്നു നടപടി. ഇതോടെ താരത്തിനു മഞ്ഞ കാർഡ് കണ്ടു. എന്നാൽ പ്രകോപനം തുടർന്നതോടെ അംപയർ ചുവപ്പ് കാർഡും കാണിക്കുകയായിരുന്നു.

താരം ചെയർ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ഒടുവിൽ മാച്ച് റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. താരത്തിനു നൽകിയ ചുവപ്പ് കാർഡ് പിൻവലിക്കുകയും ചെയ്തു.

പിന്നാലെ മത്സരം പുനരാരംഭിച്ചപ്പോൾ സിന്ധു രണ്ടാം സെറ്റിൽ തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ അതു ഫലവത്തായില്ല

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam