ഐപിഎല്‍ 2027 സീസണ്‍ കളിച്ചേക്കില്ലെന്ന് കമ്മിന്‍സ്

JUNE 3, 2026, 4:38 AM

ഐപിഎല്‍ 2027 സീസണ്‍ കളിച്ചേക്കില്ലെന്ന സൂചന നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ താരവും ഓസ്‌ട്രേലിയയുടെ ടെസ്റ്റ്- ഏകദിന ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സ്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയും ആഷസും ഏകദിന ലോകകപ്പും വരാനിരിക്കെ ദേശീയ ടീമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്മിന്‍സിന്റെ തീരുമാനം. ഫ്രാഞ്ചൈസുമായി സംസാരിച്ച ശേഷം ഉചിത തീരുമാനമെടുക്കുമെന്ന് കമ്മിന്‍സ് പറഞ്ഞു.

ഐപിഎല്‍ 2026ല്‍ സണ്‍റൈസേഴ്‌സിനെ മൂന്നാമത് എത്തിക്കാന്‍ കമ്മിന്‍സിന് കഴിഞ്ഞിരുന്നു. 2027ല്‍ ടെസ്റ്റ് ക്രിക്കറ്റിനും ഏകദിന ലോകകപ്പിനുമായിരിക്കും തന്റെ മുന്‍ഗണനയെന്ന് താരം വ്യക്തമാക്കി.

vachakam
vachakam
vachakam

ഇതോടെ മത്സരങ്ങളുടെ അമിതഭാരം നിയന്ത്രിക്കുന്നതിനും പ്രധാന ടൂര്‍ണമെന്റുകള്‍ക്കായി കായികക്ഷമത നിലനിര്‍ത്തുന്നതിനുമായി അദ്ദേഹം ഐപിഎല്‍ സീസണില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നേക്കുമാണ് വിവരം.

അടുത്ത വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലുമായി ഓസ്‌ട്രേലിയ നാലു ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കെതിരേ ഇന്ത്യയില്‍ കളിക്കും. മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റും ആഷസ് പര്യടനവും ഒക്‌റ്റോബറിലും നവംബറിലുമായി ദക്ഷിണാഫ്രിക്കയില്‍ വച്ച് നടക്കുന്ന ഏകദിന ലോകകപ്പും കളിക്കും.

ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, 'അടുത്ത വര്‍ഷം ഏതെങ്കിലും ചില കളികളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും; എന്നാല്‍ അത് ടെസ്റ്റ് മത്സരങ്ങളോ ഏകദിന ലോകകപ്പോ ആയിരിക്കില്ല,' എന്ന് കമ്മിന്‍സ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam