ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

JANUARY 26, 2026, 8:05 AM

ഐസിസിയുടെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ, 2026 ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB). ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അന്ത്യമായി.

സൽമാൻ അലി ആഗ നയിക്കുന്ന ടീമിലേക്ക് മുൻ ക്യാപ്ടൻ ബാബർ അസമും പേസർ ഷഹീൻ അഫ്രീദിയും തിരിച്ചെത്തി എന്നത് ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ ഫോമില്ലായ്മയും പരിക്കും കാരണം ഹാരിസ് റൗഫ്, മുഹമ്മദ് റിസ്‌വാൻ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചില്ല.

യുവതാരങ്ങളായ സയിം അയൂബ്, സാഹിബ്‌സാദ ഫർഹാൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ഷദാബ് ഖാൻ, നസീം ഷാ എന്നിവരുടെ സാന്നിധ്യം ടീമിന് അനുഭവസമ്ബത്ത് നൽകുന്നു.

vachakam
vachakam
vachakam

സെലക്ഷൻ കമ്മിറ്റി തലവൻ ആക്വിബ് ജാവേദും കോച്ച് മൈക്ക് ഹെസ്സനും ചേർന്ന് അക്രമണോത്സുകമായ ക്രിക്കറ്റ് ലക്ഷ്യമിട്ടാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
പാകിസ്ഥാന്റെ മത്സരക്രമം (കൊളംബോയിൽ):

പാകിസ്ഥാൻ ടി20 ലോകകപ്പ് ടീം: സൽമാൻ അലി ആഗ (ക്യാപ്ടൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്രഫ്, ഫഖർ സമാൻ, ഖവാജ മുഹമ്മദ് നഫായ് (വിക്കറ്റ്കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്‌സാദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സയിം അയൂബ്, ഷഹീൻ ഖാൻ, ഷഹീൻ അയൂബ് (ംസ) ഉസ്മാൻ താരിഖ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam