ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ചരിത്രനേട്ടവുമായി പാകിസ്ഥാൻ സ്പിന്നർ അരാഫത്ത് മിൻഹാസ്. ഏകദിന അരങ്ങേറ്റത്തിൽ തന്നെ അഞ്ച് വിക്കറ്റ്‌നേട്ടം സ്വന്തമാക്കുന്ന ആദ്യ പാകിസ്ഥാൻ താരം എന്ന റെക്കോർഡാണ് അരാഫത്ത് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ 44.1 ഓവറിൽ വെറും 200 റൺസിന് അരാഫത്തിന്റെ സ്പിൻ കരുത്തിൽ പാകിസ്ഥാൻ ഓൾഔട്ടാക്കുകയായിരുന്നു.
റാവൽപിണ്ടി മൈതാനത്തിലെ സ്പിൻ പിച്ചിൽ പാക് ക്യാപ്ടന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്. 8.1 ഓവറിൽ വെറും 32 റൺസ് മാത്രം വിട്ടുകൊടുത്താണ് അരാഫത്ത് 5 വിക്കറ്റുകൾ വീഴ്ത്തിയത്. മറ്റൊരു സ്പിന്നറായ അബ്രാർ അഹമ്മദ് രണ്ട് വിക്കറ്റ് (2-44) നേടി പിന്തുണ നൽകിയപ്പോൾ ഓസീസ് നിരയിലെ 8 വിക്കറ്റുകളും പിഴുതത് പാക് സ്പിൻ പടയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 42.3 ഓവറിൽ അഞ്ച് വിക്കറ്റിന് മത്സരം ജയിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ പാകിസ്ഥാൻ 1-0 ന് മുന്നിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
