സാൻഡ്‌പേപ്പർഗേറ്റ് പന്ത് ചുരണ്ടൽ വിവാദത്തിനുശേഷം പരമ്പരമത്സരത്തിനായി ഓസ്‌ട്രേലിയൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക്

FEBRUARY 24, 2026, 3:01 AM

കുപ്രസിദ്ധമായ സാൻഡ്‌പേപ്പർഗേറ്റ് പന്ത് ചുരണ്ടൽ വിവാദത്തിനു ശേഷം 8 വർഷത്തെ ഇടവേള മതിയാക്കി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ടെസ്റ്റ് കളിക്കാൻ ദക്ഷിണാഫ്രിക്കൻ മണ്ണിൽ വീണ്ടും എത്തുന്നു.

സെപ്തംബറിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര കളിക്കും. പിന്നാലെ ഒക്ടോബറിൽ ടെസ്റ്റ് പരമ്പരയും കളിച്ചേ അവർ മടങ്ങു. സെപ്തംബർ 24 മുതൽ 30 വരെയാണ് ഏകദിന പരമ്പര. ടെസ്റ്റ് പോരാട്ടങ്ങൾ ഒക്ടോബർ 9 മുതൽ ആരംഭിക്കും. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ കളിക്കുക. വിവാദം അരങ്ങേറിയ കേപ്ടൗണിലെ സ്റ്റേഡിയം മത്സര വേദിയാകില്ലെന്നാണ് വിവരം.

സ്റ്റീവ് സ്മിത്തിന്റേയും ഡേവിഡ് വാർണറുടേയും കരിയർ തന്നെ ചോദ്യ ചിഹ്നത്തിൽ നിർത്തിയ വിവാദം 2018ലാണ് ഉണ്ടായത്. കേപ്ടൗണിൽ നടന്ന ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനിടെ കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്‌പേപ്പർ ഉപയോഗിച്ച് പന്തിൽ മാറ്റം വരുത്താൻ ശ്രമിച്ചതിനു പിടിക്കപ്പെട്ടു. ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ തന്നെ വൻ നാണക്കേടിലേക്ക് തള്ളിയിട്ട വിവാദത്തിന്റെ ഗൂഢാലോചനയ്ക്കു പിന്നിൽ ക്യാപ്ടൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്ടൻ ഡേവിഡ് വാർണറുമായിരുന്നു.

vachakam
vachakam
vachakam

സ്മിത്ത് പര്യടനത്തിൽ ടീമിനൊപ്പമുണ്ടാകും. അന്ന് ടീമിലുണ്ടായിരുന്ന ജോഷ് ഹെയ്‌സൽവുഡ്, പാറ്റ് കമ്മിൻസ്, നതാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക് എന്നിവരും ഇത്തവണ ടീമിലുണ്ട്. വാർണർ വിരമിച്ചതിനാൽ അദ്ദേഹം ഇല്ല. ബാൻക്രോഫ്റ്റും ഇല്ല.

വിവാദത്തിൽ സ്മിത്തിനു ക്യാപ്ടൻ സ്ഥാനവും വാർണർക്ക് വൈസ് ക്യാപ്ടൻ സ്ഥാനവും നഷ്ടമായിരുന്നു. ഇരുവർക്കും ഒരു വർഷത്തേക്ക് വിലക്കും കിട്ടി. ബാൻക്രോഫ്റ്റിന് 9 മാസം വിലക്കും നേരിടേണ്ടി വന്നു. ഇരുവരുടേയും നിർദ്ദേശമനുസരിച്ച് മത്സര ഫലം തങ്ങൾക്കനുകൂലമാക്കി നിർത്താൻ പന്തിൽ കൃത്രിമം ചെയ്തുവെന്ന് ബാൻക്രോഫ്റ്റ് കുറ്റസമ്മതം നടത്തി. പിന്നാലെ സ്മിത്തും വാർണറും പരസ്യമായി തന്നെ കുറ്റം സമ്മതിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam