ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് യാമി ഗൗതം. ദീപൻ സംവിധാനം ചെയ്ത ഹീറോയിലൂടെയാണ് യാമിയെ മലയാളികൾക്കും സുപരിചതയാണ്. ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.
മൂന്ന് വർഷം മുൻപാണ് യാമി സംവിധായകൻ ആദിത്യ ധാറിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാൻ ഒരുങ്ങുന്നു എന്ന സന്തോഷ വാർത്ത പങ്കുവക്കുകയാണ് താരദമ്ബതികള്‍.
സിനിമയില്‍ ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയായിരുന്നു യാമി. അടുത്തിടെ ഒരു പൊതു പരിപാടിയിലാണ് ഇരുവരും സന്തോഷവാർത്ത പങ്കുവച്ചത്. മെയ് മാസത്തോടെ തങ്ങളുടെ ആദ്യത്തെ കണ്‍മണി എത്തുമെന്നും ഇരുവരും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്