നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ദീര്‍ഘകാല സുഹൃത്ത് ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ആന്റണി തട്ടില്‍ ആരാണ് എന്നാണ് ആരാധകർ തിരയുന്നത്.
കൊച്ചി സ്വദേശിയായ ഒരു ബിസിനസുകാരനാണ് ആന്റണി തട്ടില്‍. കൊച്ചിയിലും ദുബായിലും ആന്റണിക്ക് ബിസിനസുണ്ട് വിവരം. ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ് ഇദ്ദേഹം. ചെന്നൈയിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.
കൊച്ചിയിലും ദുബായിലുമായാണ് ആന്റണിയുടെ താമസം. സ്വകാര്യത സൂക്ഷിക്കുന്ന ആളായത് കൊണ്ടാണ് ആന്റണിയും കീര്‍ത്തി സുരേഷുമായുള്ള അടുപ്പും ഇതുവരെ രഹസ്യമായി സൂക്ഷിക്കാനായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പഠിക്കുന്ന കാലം തൊട്ടുള്ള പരിചയാണ് വിവാഹത്തിലേക്ക് എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്