തമന്ന ഏവരുടെയും പ്രിയ താരം ആണ്. താരത്തിന്റെ 'കവാല'യുടെ സൂപ്പർ വിജയത്തിന് ശേഷം 'ആജ് കി രാത്' എന്ന ഗാനം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സൂപ്പർ ഹിറ്റായ ഗാനത്തിന്റെ അണിയറയിൽ നടന്ന സംഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം ഇപ്പോൾ.
ഗാനം ചെയ്യുമ്പോൾ താൻ കടുത്ത സമ്മർദ്ദത്തിൽ ആയിരുന്നു എന്നാണ് താരം പറയുന്നത്. ഈ ഗാനം ചെയ്താൽ നന്നായി പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമോ എന്നും ഇത്തരം പാട്ടുകൾ മാത്രം ചെയ്യുന്ന താരം എന്ന രീതിയിൽ തന്നെ മുദ്ര കുത്തുമോ എന്നൊക്കെ ആയിരുന്നു തന്റെ പേടി എന്നാണ് താരം പറയുന്നത്.
ശ്രദ്ധ കപൂർ, രാജ്കുമാർ റാവു, പങ്കജ് ത്രിപാഠി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ബ്ലോക്ക്ബസ്റ്റർ 'സ്ത്രീ 2' ലെ 'ആജ് കി രാത്' ഗാനം ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ തൻ്റെ പ്രകടനത്തെക്കുറിച്ച് ഭയം തോന്നിയെന്നാണ് അഭിമുഖത്തിൽ നടി പറയുന്നത്.
'കാവാല'യുടെ വൻ വിജയത്തിന് ശേഷം. സ്ത്രീ 2യിലെ ഗാനം ഏറ്റെടുക്കുന്നത് താൻ ആ രീതിയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് പേടിച്ചതായും താരം പറഞ്ഞു. എന്നാൽ സിനിമയുടെ സംവിധായകൻ അമർ കൗശിക് സ്ത്രീ 2 ൽ ഈ ഗാനം തികച്ചും അനുയോജ്യമാണെന്നും നിർണായകമാണെന്നും ഉറപ്പുനൽകിയ ആത്മവിശ്വാസത്തിൽ ആണ് താൻ ചിത്രത്തിൽ അഭിനയിച്ചത് എന്നാണ് താരം വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്