ഇന്ത്യന്‍ സിനിമയിലെ പ്രണയ നായകനാണ് ഷാറൂഖ് ഖാന്‍. ദില്‍ വാലേ ദുല്‍ഹനിയ ലെ ജായേങ്കെ, ദില്‍ സെ, ആസ് ലോങ്ങ് ആസ് ഐ ലീവ്, മൊഹബതെയ്ന്‍, ഹം തുമാരെ ഹൈന്‍ സനം, തുടങ്ങി എത്രയോ ചിത്രങ്ങളിൽ ഷാരൂഖിന്റെ മനോഹര പ്രണയം നാം ആസ്വദിച്ചിരുന്നു. താൻ ആദ്യമായി തന്റെ ജീവിതത്തിലെ പ്രണയിനി, അതായത് തന്റെ ഭാര്യ ഗൗരിക്ക് നൽകിയ വാലന്റൈന്‍സ് ഗിഫ്റ്റ് എന്തായിരുന്നു എന്ന താരത്തിന്റെ മറുപടി ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
ഭാര്യ ഗൗരി ഖാന് സമ്മാനിച്ച ആദ്യത്തെ വാലന്റൈന്‍സ് സമ്മാനത്തെക്കുറിച്ച് അദ്ദേഹത്തോട് ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ ആണ് താരം മറുപടി പറയുന്നത്. 'ഞാന്‍ ശരിയായി ഓര്‍ക്കുന്നുവെങ്കില്‍, 34 വര്‍ഷം മുൻപാണ് ആ സമ്മാനം നൽകിയത്… അത് ഒരു ജോടി പിങ്ക് പ്ലാസ്റ്റിക് കമ്മലുകള്‍…' ആയിരുന്നു എന്നാണ് ഷാറൂഖ് ഖാന്‍ പറഞ്ഞത്.
ആരാധകരുമായി ട്വിറ്ററില്‍ നടത്തിയ ഒരു ചോദ്യോത്തര വേളയിലാണ് ഷാറൂഖ് ഖാന്‍ ഇക്കാര്യം പങ്കുവെച്ചത്. ആരാധകര്‍ നല്‍കുന്ന അളവറ്റ സ്‌നേഹത്തിനും താരം നന്ദി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്