ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതിമാരാണ് വിരാട് കോലിയും അനുഷ്‌കാ ശര്‍മയും. ഇപ്പോഴിതാ ഇരുവരേയും കുറിച്ചുള്ള രസകരമായ സംഭവമാണ് വാര്‍ത്തയായിരിക്കുന്നത്.
ന്യൂസിലാന്‍ഡിലെ ഒരു കഫേയിലുണ്ടായ ഈ സംഭവം പങ്കുവെച്ചത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ ജെമീമാ റോഡ്രിഗസാണ്. മാഷബിള്‍ ഇന്ത്യയുടെ യൂട്യൂബ് ചാനലിലെ ദി ബോംബെ ജേണി എന്ന പരിപാടിയിലാണ് ജെമീമ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിരാടിനും അനുഷ്‌കയ്ക്കുമൊപ്പം ജെമീമയും മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരമായ സ്മൃതി മന്ദാനയും ന്യൂസിലാന്‍ഡിലെ കഫേയിലുണ്ടായിരുന്നു.
നാലുപേരും സമയം പോകുന്നത് അറിയാതെ സംസാരത്തില്‍ മുഴുകിയിരുന്നു. മണിക്കൂറുകളോളമാണ് സംസാരം നീണ്ടതെന്ന് ജെമീമ പറയുന്നു. അവസാനം കഫേയിലെ ജീവനക്കാര്‍ നാലുപേരോടുമായി പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ജെമീമ പറഞ്ഞു.
'നാല് മണിക്കൂര്‍ സമയമാണ് ഞങ്ങള്‍ എന്തെല്ലാമോ സംസാരിച്ചിരുന്നത്. അവസാനം കഫേ ജീവനക്കാര്‍ ഞങ്ങളെ പുറത്താക്കുകയായിരുന്നു. 11:30 ആയി, കഫേ അടയ്ക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞാണ് അവര്‍ ഞങ്ങളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടത്.' -ജെമീമാ റോഡ്രിഗസ് ഓര്‍ത്തെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്