അനന്ത് അംബാനിയുടെ വാച്ച് കണ്ട് ഞെട്ടി സക്കർബർഗിൻ്റെ ഭാര്യ; വില കേട്ടാല്‍ നിങ്ങളും ഞെട്ടും!!

MARCH 4, 2024, 9:58 AM

അങ്ങനെ അംബാനി കുടുംബത്തിൻ്റെ വിവാഹ ആഘോഷങ്ങൾ അവസാനിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന ആഡംബര പരിപാടിയിൽ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അടക്കമുള്ള  മറ്റ് ആഗോള വ്യവസായ പ്രമുഖർ മുകേഷ് അംബാനിയുടെ ക്ഷണം സ്വീകരിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇതിനിടയിൽ മാർക്ക് സക്കർബർഗിൻ്റെ ഭാര്യ പ്രിസില്ല അനന്ത് അംബാനിയുടെ വാച്ച് കണ്ട് ഞെട്ടിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. 100,561,584 രൂപയാണ് ഈ ലക്ഷ്വറി വാച്ചിൻ്റെ വില. ആഡംബര വാച്ചുകളുടെ ലോകത്തിലെ ഏറ്റവും പുതിയ ബ്രാൻഡാണ് റിച്ചാർഡ് മില്ലെ. 

vachakam
vachakam
vachakam

കോടികൾ വിലമതിക്കുന്ന റിച്ചാർഡ് മില്ലെ റിസ്റ്റ് വാച്ച് ആണ് അനന്ത് അംബാനി ധരിച്ചിരുന്നത്. അനന്ത് അംബാനിയും മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ലയും വാച്ചിനെക്കുറിച്ച് സംസാരിക്കുന്നത് വീഡിയോയിൽ കാണാം.

രൺബീർ കപൂർ, ആലിയ ഭട്ട്, ദീപിക പദുക്കോൺ, രൺവീർ സിംഗ്, റാണി മുഖർജി, സിദ്ധാർത്ഥ്-കിയാര, സെയ്ഫ്-കരീന തുടങ്ങിയ താരദമ്പതികളും ചടങ്ങിൽ പങ്കെടുത്തു. ജൂലൈ 12 ന് മുംബൈയിൽ വച്ചാണ് അനന്ത് അംബാനിയും രാധിക മർച്ചൻ്റും വിവാഹിതരായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam