ഇളയ ദളപതിയില്‍ രാഷ്ട്രീയ പ്രവേശനം ചെയ്തതിന് പിന്നാലെ താരം ചലച്ചിത്ര ജീവിതം അവസാനിപ്പിക്കുകയാണ് എന്നും വാർത്തകൾ വന്നിരുന്നു. തമിഴകത്തെ ഏറ്റവും വിലപിടിച്ച താരമായി കത്തിനില്‍ക്കുന്ന സമയത്ത് ആണ് അദ്ദേഹം വിരമിക്കാൻ ഒരുങ്ങുന്നത്.
ഇനി രണ്ടുസിനിമകള്‍ മാത്രമേ താൻ ചെയ്യുന്നുള്ളൂ എന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തമായി രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയെങ്കിലും, ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ഇനി രണ്ട് ചിത്രങ്ങളില്‍ മാത്രമേ താരത്തെ കാണാനാവൂ എന്നത് ആരാധകരെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട്. വിജയിയുടെ കരിയറിലെ 68ാമത്തെ ചിത്രമാണ് ഇനി വരാനുള്ളത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ വിജയ് വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ച ആവുന്നത്.
വിജയ്‌യുടെ അവസാന ചിത്രത്തില്‍ സംവിധായകനെ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ 200 കോടിയാണ് വിജയ് ഈ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം എന്നാണ് പുറത്തു വരുന്ന വിവരം. ഇത് ഇളയദളപതിയുടെ കരിയറിലെ ഉയർന്ന പ്രതിഫലമായിരിക്കും. വാരിസിനായി വിജയിക്ക് 120 കോടിയായിരുന്നു പ്രതിഫലം. വെങ്കട്ട് പ്രഭുവിന്റെ ഗോട്ടിനായി 150 കോടിയും വിജയ് പ്രതിഫലം വാങ്ങിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്