ആരാധകരുടെ പ്രിയ താരമായ വിജയകാന്ത് കുറച്ചു മാസങ്ങൾക്ക് മുൻപാണ് അന്തരിച്ചത്. എന്നാൽ ഇതിന് പിന്നാലെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അദ്ദേഹത്തെ വീണ്ടും സ്ക്രീനിലെത്തിക്കുന്നുവെന്ന തരത്തില്‍ വാർത്തകള്‍ വന്നിരുന്നു. വിജയുടെ പുതിയ ചിത്രമായ ദ ഗോട്ടിലാണ് വിജയകാന്തിനെ സ്ക്രീനിലെത്തിക്കുന്നതെനന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ഇത്തരത്തിലൊരു കാര്യം ചെയ്യുന്നതിനും സിനിമയിലുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നതിനും കുടുംബത്തിൻ്റെ അനുമതി വാങ്ങണമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് വിജയകാന്തിന്റെ ഭാര്യയും ഡി.എം.ഡി.കെ നേതാവുമായ പ്രേമലത. വിജയ് നായകനായെത്തുന്ന വെങ്കട് പ്രഭു ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന ചിത്രത്തില്‍ വിജയകാന്തിൻ്റെ സാന്നിധ്യമുണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഞാനിപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് വന്നിരിക്കുകയാണ്. ഗോട്ട് എന്ന ചിത്രത്തില്‍ എ.ഐ സഹായത്തോടെ ക്യാപ്റ്റനെ വെള്ളിത്തിരയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനാണ് അവർ അനുവാദം ചോദിച്ചിരിക്കുന്നത്. എന്നെ നേരില്‍ക്കാണണമെന്ന് വിജയ്യും ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കും എന്ന് അദ്ദേഹത്തിന്റെ വീക്ഷണകോണില്‍ കാണാനാണ് ഞാൻ ശ്രമിക്കുന്നത്. വിജയെയും പിതാവ് എസ്‌എ ചന്ദ്രശേഖറിനേയും ക്യാപ്റ്റന് വളരെ ഇഷ്ടമായിരുന്നു. 17 ചിത്രങ്ങളിലാണ് ചന്ദ്രശേഖറും വിജയകാന്തും ഒരുമിച്ച് പ്രവർത്തിച്ചത്. ക്യാപ്റ്റനുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഒരിക്കലും നോ പറയില്ല. ഞാനും ഇതുതന്നെയാണ് അവരോടുപറഞ്ഞത് എന്നും പ്രേമലത പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്