മലയാളം സിനിമകളെ പ്രശംസിച്ച് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ട. മഞ്ഞുമ്മൽ ബോയ്‌സും, പ്രേമലുവും കാണാൻ കാത്തിരിക്കുകയാണെന്നും, ഫഹദ് ഫാസിലിന്‍റെ പുതിയ സിനിമയുടെ ട്രെയ്ലർ അടുത്തിടെ കണ്ടിരുന്നുവെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.
മലയാള സിനിമകൾ സാങ്കേതികമായി മികച്ചതാണെന്നും പോസ്റ്റർ മുതൽ സംഗീതം വരെ ഒന്നിനൊന്ന് എല്ലാം മികച്ചതാണെന്നും താരം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മലയാളത്തിലെ പ്രേമം പോലുള്ള ചിത്രങ്ങൾ തനിക്ക് ചെയ്യാൻ ആകുമെന്നും എന്നാൽ ബോധപൂർവം അത്തരം ചിത്രങ്ങൾ തിരഞ്ഞെടുക്കാത്തതാണെന്നും വിജയ് പറഞ്ഞു.
'ഒരു സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ അത് ഞാനുമായി ചേര്‍ന്നുനില്‍ക്കണമെന്നില്ല. സാധാരണയായി ഒരു വർഷം മുതൽ ഒന്നര വർഷം വരെ സമയമെടുത്താണ് സിനിമകൾ പൂർത്തിയാകുന്നത്. ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കിയ ഏക ചിത്രമാണ് ഫാമിലി സ്റ്റാർ.
എന്റെ ഒരു ചിത്രം മോശമായാൽ അത് ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശയുണ്ടാക്കും. യുവാക്കള്‍ക്ക് കണക്റ്റാവാന്‍ പറ്റുന്ന ഒരു പ്രായമാണ് ഇപ്പോള്‍ എനിക്ക്. അതുപോലെ പ്രായമായവരും കുട്ടികളും ഒരു പോലെ എന്റെ സിനിമ ആസ്വദിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് അവരെയെല്ലാം രസിപ്പിക്കണം- വിജയ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്