നടി-നടന്മാരുടെ പ്രതിഫലം നിർമാതാക്കൾക്ക് വലിയ തലവേദന ആകുന്നുണ്ടെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. വിജയ് ബാബു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിജയ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ.
"പ്രതിഫലത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല. 2010ലൊക്കെ സാറ്റലൈറ്റ് ബും വന്നു. അതിന് മുൻപ് വളരെ നോർമലായിട്ടുള്ള ശമ്പളം ആയിരുന്നു കേരളത്തിലെ അഭിനേതാക്കൾ വാങ്ങിയിരുന്നത്.
സാറ്റലൈറ്റ് ബും വരുമ്പോൾ റെവന്യു സ്ട്രീം വരികയാണ്. അപ്പോൾ എനിക്ക് ഇത്ര റൈറ്റ് ഉണ്ട് എന്നുള്ള രീതിയിൽ നടിനടന്മാർ പ്രതിഫലം കൂട്ടി. സാറ്റലൈറ്റ് ബൂം കഴിഞ്ഞപ്പോൾ ഒടിടി വന്നു. അതുകൂടെ ആയപ്പോൾ വേറൊരു സ്ട്രീം വരുന്നു. പിന്നെ ബോക്സ് ഓഫീസ്.
എനിക്ക് ഇത്രയും സാറ്റലൈറ്റ് അല്ലെങ്കിൽ ഒടിടി ഉണ്ടെന്ന് പറഞ്ഞ് വീണ്ടും ശമ്പളം ഉയർത്തുന്നു. പക്ഷേ ഇപ്പോൾ രണ്ടും കൈവിട്ടു. ഈ ഉയർന്ന ശമ്പളം അങ്ങനെ നിൽക്കുന്നുണ്ട്. പക്ഷേ ഒടിടിയും സാറ്റലൈറ്റും ചവിട്ടി.
അത് ഭയങ്കര പ്രശ്നത്തിലേക്കാ പൊയ്ക്കൊണ്ടിരിക്കുന്നത്", എന്നാണ് വിജയ് ബാബു പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്