തൃശൂർ: ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആക്ഷേപഹാസ്യ ചിത്രമായിരുന്നു സന്ദേശം. മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
എൽഎൽബി പൂർത്തിയാക്കി എൻറോൾ ചെയ്തെങ്കിലും കെഎസ്‌യു വിടാനുള്ള മടി കാരണം ജോലിക്ക് പോകാതെയിരുന്ന താൻ സന്ദേശം കണ്ടതിന്റെ പിറ്റേന്ന് മുതൽ ജോലിക്ക് പോകാൻ തുടങ്ങിയെന്ന് വി ഡി സതീശൻ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ജി.ജയചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ഡി.സതീശൻ. സംവിധായകൻ സത്യൻ അന്തിക്കാട് വേദിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഞാന്‍ മൊത്തതില്‍ ഉഴപ്പി കുറേക്കാലം നടന്നപ്പോഴാണ് ഇദ്ദേഹത്തിന്റെ സന്ദേശം എന്ന സിനിമ കാണുന്നത്. സന്ദേശം എന്ന സിനിമയുടെ അവസാനം ശ്രീനിവാസന്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനവും നിര്‍ത്തിവച്ച് പ്രാക്ടീസ് ചെയ്യാന്‍ പോവുകയാണ്. എനിക്കാണെങ്കില്‍ വക്കീല്‍ ഓഫിസ് എല്ലാം നേരത്തേ പറഞ്ഞുവച്ചിരിക്കുകയാണ്.
എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ, ഞാന്‍ അഞ്ച്-ആറ് മാസമായി അവിടേക്ക് പോകുന്നുണ്ടായിരുന്നില്ല. ഈ സിനിമ കണ്ടതിന്റെ പിറ്റേ ദിവസം ഞാന്‍ വക്കീല്‍ ഓഫിസില്‍ പോയിത്തുടങ്ങി. ഈ സംഭവം ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല,' വി ഡി സതീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്