ജയ്പൂര്‍: ജയ്പൂരിലെ ജ്വല്ലറി വ്യാപാരിയായ പിതാവും മകനും ചേര്‍ന്ന് 300 രൂപ വിലമതിക്കുന്ന കൃത്രിമ ആഭരണങ്ങള്‍ 6 കോടി രൂപയ്ക്ക് വിറ്റ് അമേരിക്കന്‍ യുവതിയെ കബളിപ്പിച്ചതായി പരാതി.
അമേരിക്കാരിയായ ചെറിഷ് രണ്ട് വര്‍ഷം മുമ്പ് നഗരത്തിലെ ഗോപാല്‍ജി കാ രസ്തയിലെ ഒരു കടയില്‍ നിന്ന് 6 കോടി രൂപയ്ക്ക് ആഭരണങ്ങള്‍ വാങ്ങിയെന്ന് പൊലീസ് പറയുന്നു. വില്‍പ്പനക്കാരന്‍ ആഭരണത്തിന്റെ പരിശുദ്ധി കാണിക്കുന്ന ഒരു ഹോള്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു.
ചെറി പിന്നീട് യുഎസിലേക്ക് പോയി ഒരു എക്‌സിബിഷനില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അവിടെ വെച്ച് അവ വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന്, ജയ്പൂരില്‍ തിരിച്ചെത്തിയ അവര്‍ ജ്വല്ലറിയിലെത്തി വ്യാജ ആഭരണങ്ങളെക്കുറിച്ച് കടയുടമ ഗൗരവ് സോണിയോട് പരാതിപ്പെട്ടു.
ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് മറ്റ് കടക്കാരും സാക്ഷ്യപ്പെടുത്തിയതോടെ ചെറിഷ് സംഭവത്തെക്കുറിച്ച് അമേരിക്കന്‍ എംബസിയെ അറിയിച്ചു.
മെയ് 18 ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകള്‍ പ്രകാരം ജ്വല്ലറി വ്യാപാരി രാജേന്ദ്ര സോണിക്കും മകന്‍ ഗൗരവ് സോണിക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
'പ്രതികളായ ജ്വല്ലറി ഉടമകള്‍ ഒളിവിലാണ്, എന്നാല്‍ വ്യാജ ഹാള്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയ നന്ദകിഷോറിനെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ ഗൗരവ് സോണിക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗൗരവ് സോണിയും രാജേന്ദ്ര സോണിയും കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മറ്റ് നിരവധി പരാതികളും ലഭിച്ചു, അവ നിലവില്‍ അന്വേഷണത്തിലാണ്, '' ജയ്പൂര്‍ പൊലീസ് ഡിസിപി ബജ്രംഗ് സിംഗ് ഷെഖാവത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്