ശാലിനിയും അജിത് കുമാറും പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡി ആണ്. ശാലിനി വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണെങ്കിലും താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ഇഷ്ട്ടമാണ്. ഇപ്പോൾ താര കുടുംബം മകൻ ആദ്വികിന്റെ പിറന്നാൾ ആഘോഷിച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ആദ്വിക്കിൻ്റെ 9-ാം ജന്മദിനം 2024 മാർച്ച് 2-ന് ആണ് കുടുംബം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ ആണ് വൈറൽ ആവുന്നത്. ചിത്രത്തിൽ അജിത്, ശാലിനി മക്കളായ അനൗഷ്ക, ആദ്വിക് എന്നിവരെയും കാണാം. ശാലിനി അജിത്കുമാർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിൽ ചിത്രം ആരാധകർക്കായി പങ്കുവച്ചത്.
കടുത്ത ഫുട്ബോൾ ആരാധകനായ ആദ്വിക്, ലയണൽ മെസ്സി കളിക്കുന്ന ഇൻ്റർ മിയാമി ടീമിൻ്റെ ജേഴ്സി ധരിച്ചാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. കേക്കും ഫുട്ബോൾ ആകൃതിയിലുള്ളതായിരുന്നു. നിരവധി ആരാധകരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്.
അതേസമയം മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയാർച്ചി ആണ് അജിത്തിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. എന്ന തൻ്റെ വരാനിരിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ അസർബൈജാനിൽ പൂർത്തിയാക്കിയതിന് ശേഷം ആണ് ഈ വര്ഷം ആദ്യം താരം ഇന്ത്യയിലേക്ക് മടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്