വളർന്നു വരുന്ന കെപോപ്പ് സെൻസേഷൻ ആണ് TXT. സംഘം അവരുടെ ഗംഭീരമായ പ്രകടനം നോർത്ത് അമേരിക്കയിൽ നടത്തുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 14 ന് ടാകോമോയിൽ നിന്നും ആരംഭിച്ച പര്യടനം 18-ന് ഓക്ക്‌ലാൻഡിലും 21-22-ന് ലോസ് ഏഞ്ചൽസിലും 26-ന് ഹൂസ്റ്റണിലും ഗംഭീര പ്രകടനമാണ് നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. 5-6 തീയ്യതികളിൽ 8-ന് വാഷിംഗ്ടൺ ഡി.സിയിലും നടത്തിയ പര്യടനത്തിൽ 14000 ആളുകളാണ് എത്തിയത് എന്നാണ് റിപ്പോർട്ട്.
എൽവിസ് പ്രെസ്‌ലി, ദി റോളിംഗ് സ്റ്റോൺസ്, ടെയ്‌ലർ സ്വിഫ്റ്റ് തുടങ്ങിയ ഇതിഹാസ താരങ്ങൾ നിറഞ്ഞാടിയ വേദിയിൽ കെപോപ്പിന്റെ ആദ്യ പരിപാടി ആയിരുന്നു ഇത് എന്ന പ്രത്യേകതയും ഈ പരിപാടിക്ക് ഉണ്ട്. "ഷുഗർ റഷ് റൈഡ്" എന്ന കൊറിയൻ പരമ്പരാഗത സംഗീത പതിപ്പ് ഉപയോഗിച്ച് അവർ ആരാധകരെ വിസ്മയിപ്പിച്ചു, "ഗ്രോയിംഗ് പെയിൻ", "പ്യൂമ" തുടങ്ങിയ ട്രാക്കുകൾ ഉപയോഗിച്ച് അവർ അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിച്ചു. "ക്യാറ്റ് & ഡോഗ്" എന്നതിൻ്റെ ഇംഗ്ലീഷ് പതിപ്പിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
അതേസമയം ആരാധകരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന് TXT അംഗങ്ങൾ നന്ദി പറഞ്ഞു. , "എല്ലാവരും ഞങ്ങളുടെ പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്നത് കണ്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ സന്തോഷം നിങ്ങളിൽ നിന്നാണ് വരുന്നതെന്ന് ഞങ്ങൾ ഒരിക്കൽ കൂടി മനസ്സിലാക്കി. ഞങ്ങൾക്ക് അഭിമാനിക്കാം എന്നാണ് അവർ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്