അജിത്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയര്‍ച്ചി. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ് എന്നാണ് പുറത്തു വരുന്ന വിവരം. തൃഷയാണ് ചിത്രത്തിലെ നായിക.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവേളയില്‍ എടുത്ത ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് തൃഷ. അജിത്ത് കുമാറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അര്‍ജുന്‍ സര്‍ജയും ആണ് തൃഷയ്ക്കൊപ്പം ചിത്രങ്ങളില്‍ ഉള്ളത്.
#Vidaamuyarchi 😎🧿 pic.twitter.com/mKqcSrj86V
— Trish (@trishtrashers) August 20, 2024
ചിത്രീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് വിടാമുയര്‍ച്ചി എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ചിത്രീകരണം വൈകിയതിനാല്‍ ചിത്രം ഇനിയും പ്രേക്ഷകർക്ക് മുന്നില്ലേക്ക് എത്താൻ വൈകുമോ എന്നാണ് ആരാധകരുടെ പേടി.
എന്നാല്‍ ആ സംശയങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അജിത്ത് കുമാറിന്‍റെ മാനേജര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ഈ വര്‍ഷത്തെ ദീപാവലി റിലീസ് ആയി ചിത്രം എത്തുമെന്ന് അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്