ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകകരുടെ ആവേശം വാനോളം ഉയർത്തിയ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം "ടോക്സിക് എ ഫെയറി ടെയില്‍ ഫോർ ഗ്രൗണ്‍-അപ്‌സിന്റെ" ചിത്രീകരണം (ഓഗസ്റ്റ് 8) ചിത്രീകരണം നാളെ മുതല്‍ ആരംഭിക്കുന്നു.'കെജിഎഫ് 2' എത്തിയിട്ട് 844 ദിനങ്ങള്‍ കഴിയുമ്ബോളാണ് 'ടോക്സിക്' ചിത്രീകരണം ആരംഭിക്കാനായി യാഷ് തയാറാകുന്നത്.
2023 ഡിസംബര്‍ 8 ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ടോക്സിക്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ഓഗസ്റ്റ് 8 ന് (8-8-8) ബാംഗ്ലൂരില്‍ ചിത്രീകരിക്കും.
ഏറെ പ്രത്യേകതയുള്ള തീയതി 8-8-8 ആണ് ചിത്രീകരണം. റോക്കിംഗ് സ്റ്റാർ യാഷുമായി എട്ടാം നമ്ബറിന് ശക്തമായ ബന്ധമുണ്ട്. ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോർ ഗ്രൗണ്‍-അപ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ അദ്ദേഹത്തിന്റെ ജനനത്തീയതിയും തീയതിയുമായി ഇത് പൊരുത്തപ്പെടുന്നു.
ചിത്രീകരണത്തിന് മുന്നോടിയായി യാഷ്, നിർമ്മാതാവ് വെങ്കട്ട് കെ. നാരായണയ്ക്കും അവരുടെ കുടുംബത്തിനുമൊപ്പം കർണാടകയിലെ നിരവധി ക്ഷേത്രങ്ങള്‍ സന്ദർശിച്ചു. ശ്രീ സദാശിവ രുദ്ര സൂര്യ ക്ഷേത്രം, ധർമ്മസ്ഥലയിലെ ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, കർണാടകയിലെ സുബ്രഹ്മണ്യയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു ദർശനം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്