ഏറെ ആരാധകരുള്ള താരമാണ് ആഞ്ജലീന ജോളി. ആക്ഷൻ-പാക്ക്ഡ് ബ്ലോക്ക്ബസ്റ്ററുകൾ മുതൽ ഏറെ വികാരഭരിതമായ കഥാപാത്രങ്ങൾ വരെ താരം തന്റെ കഴിവുകൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. ഒരു അഭിനേത്രിയെന്ന നിലയിൽ നെറ്റ്ഫ്ലിക്സിൽ താരത്തിന്റെ ഏറ്റവും മികച്ച സിനിമകൾ ഞങ്ങൾ ഇതാ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.
10. ഗേൾ, ഇന്റെർറെപ്റ്റഡ്
റിലീസ് ചെയ്തത്: 1999
ഗേൾ, ഇൻ്ററപ്റ്റഡ് ആജലീനാ ജോളിക്ക് അവളുടെ ആദ്യ അക്കാദമി അവാർഡ് (മികച്ച സഹനടി) നേടിക്കൊടുത്ത ചിത്രമാണ്. സൂസന്ന കയേൻ്റെ ഓർമ്മക്കുറിപ്പിനെ അടിസ്ഥാനമാക്കിയുള്ള ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ഈ സിനിമ. ആഞ്ജലീന ജോളി ചിത്രത്തിൽ ലിസ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്.
9. ബോൺ കളക്ടർ
റിലീസ് ചെയ്തത്: 1999
ന്യൂയോർക്ക് നഗരത്തിലെ ഒരു പരമ്പര കൊലയാളിയെ കണ്ടെത്തുന്നതിനായി തളർവാതരോഗിയായ ഫോറൻസിക് വിദഗ്ധനുമായി (ഡെൻസൽ വാഷിംഗ്ടൺ) കൂട്ടുകൂടുന്ന ഒരു പുതുമുഖ ഡിറ്റക്ടീവായി ആണ് ആഞ്ജലീന ജോളി ചിത്രത്തിൽ എത്തുന്നത്. ഒരു ക്രൈം ത്രില്ലറാണ് ചിത്രം.
8. ലാറ ക്രോഫ്റ്റ്: ടോംബ് റൈഡർ
റിലീസ് ചെയ്തത്: 2001
ലാറ ക്രോഫ്റ്റ്: ടോംബ് റൈഡർ ജനപ്രിയ വീഡിയോ ഗെയിം പരമ്പരയെ അടിസ്ഥാനമാക്കിയുള്ള ഒരു ആക്ഷൻ-അഡ്വഞ്ചർ ചിത്രമാണ്. പുരാവസ്തു ഗവേഷകയായ ലാറ ക്രോഫ്റ്റിനെ ആണ് ആഞ്ജലീന ജോളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ വേഷത്തിന് തയ്യാറെടുക്കാൻ, ആഞ്ജലീന ജോളി ആയുധ പരിശീലനവും കിക്ക്ബോക്‌സിംഗും നടത്തിയിരുന്നു.
7. മിസ്റ്റർ ആൻഡ് മിസിസ് സ്മിത്ത്
റിലീസ് ചെയ്തത്: 2005
ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും ആണ് ഈ ആക്ഷൻ കോമഡി ചിത്രത്തിൽ ജോഡികളായി എത്തിയത്. പരസ്പരം വധിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവാഹിതരായ ദമ്പതികളെയാണ് ഇരുവരും ചിത്രത്തിൽ അവതരിപ്പിച്ചത്.
6. കുങ്ഫു പാണ്ട
റിലീസ് ചെയ്തത്: 2008
ആനിമേറ്റഡ് ഫിലിമിൽ തങ്ങളുടെ താഴ്‌വരയെ തിന്മയിൽ നിന്ന് സംരക്ഷിക്കാൻ കുങ്ഫു മാസ്ട്രോയ്‌ക്കൊപ്പം പരിശീലനം നടത്തുന്ന ഫ്യൂരിയസ് ഫൈവ് യോദ്ധാക്കളിൽ ഒരാളായ ടൈഗ്രസിന് ശബ്ദം നൽകിയിരിക്കുന്നത് ആഞ്ജലീന ജോളി ആണ്.
5. വാണ്ടഡ്
റിലീസ് ചെയ്തത്: 2008
ഈ ആക്ഷൻ ത്രില്ലറിൽ, ജെയിംസ് മക്കാവോയ് അവതരിപ്പിക്കുന്ന ഒരു യുവാവിനെ ഒരു രഹസ്യ കൊലയാളി ശൃംഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഒരു വിദഗ്ധ കൊലയാളിയായി ആണ് ആഞ്ജലീന ജോളി അഭിനയിക്കുന്നത്. ബോക്‌സ് ഓഫീസിൽ തകർപ്പൻ ഹിറ്റായ വാണ്ടഡ്, മാർക്ക് മില്ലറുടെ അതേ പേരിലുള്ള കോമിക് പുസ്തക പരമ്പരയെ അടിസ്ഥാനമാക്കിയുള്ളതാണ്.
4. ചേഞ്ചലിംഗ്
റിലീസ് ചെയ്തത്: 2008
ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത ചേഞ്ചലിംഗ് 1920 കളിലെ ക്രിസ്റ്റീന കോളിൻസിൻ്റെ യഥാർത്ഥ ജീവിത കഥയാണ് പറയുന്നത്. ആഞ്ജലീന ജോളിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ്റ്റീനയുടെ മകനെ കാണാതാവുകയും അഴിമതിക്കാരായ അധികാരികൾ സത്യം മൂടിവെക്കാനും കേസ് ഇല്ലാതാക്കാനും ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന അഗ്നിപരീക്ഷകളാണ് സിനിമയിൽ പറയുന്നത്.
3. കുങ്ഫു പാണ്ട 2
റിലീസ് ചെയ്തത്: 2011
ഈ ആനിമേറ്റഡ് ആക്ഷൻ-കോമഡി സിനിമയിൽ ആദ്യ ഭാഗം പോലെ, തങ്ങളുടെ താഴ്‌വരയെ നന്നായി സേവിക്കാനും വില്ലന്മാരിൽ നിന്ന് സുരക്ഷിതമായി സൂക്ഷിക്കാനും പോയ്‌ക്കൊപ്പം പരിശീലിപ്പിക്കുന്ന ഫ്യൂരിയസ് ഫൈവ് യോദ്ധാക്കളിൽ ഒരാളായ ടൈഗ്രസിന് ആഞ്ജലീന ജോളി ശബ്ദം നൽകുന്നു.
2. മാലിഫിസെന്റ്
റിലീസ് ചെയ്തത്: 2014
ഡിസ്നിയുടെ മാലിഫിസെന്റിൽ, ആഞ്ജലീന ജോളി സ്ലീപ്പിംഗ് ബ്യൂട്ടിയിലെ ക്ലാസിക് വില്ലന് പുതിയ മുഖം നൽകുന്നു. 2014-ൽ പുറത്തിറങ്ങിയ ഈ ചിത്രം, പ്രണയം, വിശ്വാസവഞ്ചന, എന്നിവയുടെ മനോഹരമായ ഭാവങ്ങൾ കാട്ടിത്തരുന്നു.
1. ബൈ ദ സീ
റിലീസ് ചെയ്തത്: 2015
1970-കളിൽ ഫ്രാൻസിൽ വിവാഹിതരായ ദമ്പതികൾ നേരിടുന്ന പ്രശ്‌നങ്ങൾ ആണ് ബൈ ദ സീ. പ്രധാന വേഷത്തിൽ അഭിനയിക്കുന്നതിനു പുറമേ, ആഞ്ജലീന ജോളി ഈ സിനിമയിൽ എഴുത്തുകാരിയായും സംവിധായികയുമായും തന്റെ കഴിവ് തെളിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്