ഇറ്റാലിയൻ നടി മോണിക്ക ബെല്ലൂച്ചിയും അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് ടിം ബർട്ടണും വേർപിരിഞ്ഞു. രണ്ട് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് ഇപ്പോൾ വേർപിരിഞ്ഞിരിയ്ക്കുന്നത്.
2006 ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പ്രൊഫഷണൽ കാര്യങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചും സംസാരിച്ചതിന് ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി.
ഇതിനിടെ 2014 ൽ ടിം ബർട്ടൺ പങ്കാളി ഹെലന ബൊൺഹാമുമായി വേർപിരിഞ്ഞു. ആ ബന്ധത്തിൽ പിറന്ന മക്കളുടെ ഉത്തരവാദിത്വവും ഇരുവരും ഒന്നിച്ചേറ്റെടുത്തു. വേർപിരിഞ്ഞതിന് ശേഷം ടിം ബർട്ടൻ തന്റെ കരിയറുമായി മുന്നോട്ടു പോകുകയായിരുന്നു.
എട്ട് വർഷങ്ങൾക്ക് ശേഷം, 2022 ൽ ലിയോണിലെ ലൂമിയർ ഫിലിം ഫെസ്റ്റിവലിൽ വച്ച് ടിം ബർട്ടൺ വീണ്ടും മോണിക്ക ബെല്ലൂച്ചിയെ കണ്ടുമുട്ടി. അത് ഇരുവരുടെയും സൗഹൃദം വീണ്ടും അടുപ്പിച്ചു. 2023 ൽ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങളൊക്കെ പുറത്ത് വന്നതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചു. 2023 ജൂണിൽ ടിമ്മുമായുള്ള പ്രണയത്തെ കുറിച്ച് മോണിക്ക തന്നെ തുറന്നു പറഞ്ഞു.
ഇതിനുശേഷം,ഇരുവരും ഒരുമിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങി. 2024 ൽ, ടിം ബർട്ടണിന്റെ ബീറ്റിൽജ്യൂസ് 2 വിന്റെ ഭാഗമായി. ഏറെ കാത്തിരുന്ന ഒരു ഒത്തു ചേരലായിരുന്നു അത്. ഇഷ്ടപ്പെട്ട പ്രണയ ജോഡികളെ ഒരുമിച്ച് സ്ക്രീനിൽ കണ്ടത് ആരാധകർക്കും ആഘോഷമായിരുന്നു.
ബെല്ലൂച്ചി 1999 ൽ ഫ്രഞ്ച് നടൻ വിൻസെന്റ് കാസലിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ദേവ കാസൽ, ലിയോണിയെ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. പിന്നീട് ഇവർ വേർപിരിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്