ബോളിവുഡിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ മൊഹ്‌റ. ദിവ്യഭാരതിയെ നായികയാക്കിയാണ് ആദ്യം ചിത്രം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ചിത്രത്തിൽ നായികയായി എത്തിയത് രവീണ ടണ്ടൻ ആയിരുന്നു.
1993-ൽ, ദിവ്യ ഭാരതി മൊഹ്‌റയ്‌ക്കായി കുറച്ച് ദിവസം ഷൂട്ടിങ്ങിനും എത്തിയിരുന്നു. പക്ഷേ നടിയുടെ അകാല വിയോഗം മൂലം സിനിമയിലെ നായികയായി മറ്റൊരാളെ തേടുകയായിരുന്നു.
1993 ഏപ്രിൽ 5 ന് തന്റെ പത്തൊൻപതാം വയസിലാണ് മരണപ്പെട്ടത്. അപ്പാർട്ട്മെൻ്റിലെ അഞ്ചാം നിലയില്‍ നിന്നും താഴേയ്ക്ക് വീണ് കോണ്‍ക്രീറ്റ് തറയില്‍ ചെന്ന് തലയടിച്ചു വീണാണ് ദിവ്യാ ഭാരതിയുടെ മരണം.
പിന്നീട് നിരവധി താരങ്ങളെ ചിത്രത്തിനായി സമീപിക്കുകയുണ്ടായി. ചിത്രത്തിൻ്റെ സഹ തിരക്കഥാകൃത്ത് ഷബ്ബീർ ബോക്‌സ്‌വാല ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
ഐശ്വര്യയെ ചിത്രത്തിനായി ആദ്യം സമീപിച്ചിരുന്നു. എന്നാൽ ലോകസുന്ദരി മത്സരത്തിനായി തയ്യാറെടുക്കുന്നതിനാൽ സിനിമ ചെയ്യാൻ കഴിഞ്ഞില്ല. ഞങ്ങൾ ശ്രീദേവിയെയും മൊഹ്‌റക്കായി സമീപിച്ചു. അവരും നോ പറഞ്ഞു. പിന്നീട് രവീണ ചിത്രത്തിലേക്ക് എത്തുകയായിരുന്നു.
രാജീവ് റായി സംവിധാനം ചെയ്ത് അദ്ദേഹത്തിൻ്റെ പിതാവ് ഗുൽഷൻ റായി നിർമ്മിച്ച മൊഹ്‌റ 1994-ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. നസീറുദ്ദീൻ ഷാ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, രവീണ ടണ്ടൻ, റാസ മുറാദ്, ഗുൽഷൻ ഗ്രോവർ, പരേഷ് റാവൽ, സദാശിവ് അമ്രാപുർകർ, എന്നിവരും അഭിനയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്