മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ മറികൊത്തൽ വഴിപാട് നടത്തി മോഹൻലാൽ; ഈ വഴിപാടിന്റെ പ്രത്യേകത അറിയാം 

MAY 8, 2024, 4:25 PM

കണ്ണൂര്‍:  കണ്ണൂരില്‍ സന്ദര്‍ശനം നടത്തുന്ന നടന്‍ മോഹന്‍ലാല്‍ ബുധനാഴ്ട ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയ മോഹന്‍ലാല്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടും നടത്തിയാണ് മടങ്ങിയത്.

മാമാനിക്കുന്ന് ക്ഷേത്രത്തിലെ പ്രശസ്തമായ 'മറികൊത്തല്‍' എന്ന വഴിപാട് ആണ് മോഹൻലാൽ നടത്തിയത്. ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ ചെയ്യുന്ന ചടങ്ങാണ് മാറികൊത്തല്‍.  ഉരിച്ച തേങ്ങ കൊത്തുന്നതാണ് ചടങ്ങ്. ഉഗ്ര രൂപത്തില്‍ ദേവി കുടിയിരിക്കുന്ന ക്ഷേത്രം എന്നാണ് മാമാനിക്കുന്നിന്‍റെ ഐതിഹ്യം. 1980 വരെ കോഴിയറവ് പതിവായിരുന്നു ഈ ക്ഷേത്രത്തില്‍. 

അതേസമയം പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒന്നാണ് മാമാനിക്കുന്ന്. ദുർഗ്ഗ, ഭദ്രകാളീ ഭാവത്തിൽ ആണ് പരാശക്തിയുടെ പ്രതിഷ്ഠ. ശിവൻ, ക്ഷേത്രപാലൻ(കാലഭൈരവൻ), ശാസ്താവ്, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam