തീയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഗുരുവായൂരമ്ബല നടയില്‍. എന്നാൽ ഒടിടിയിൽ ചിത്രത്തിന് അത്ര മികച്ച പ്രതികരണം അല്ല ലഭിച്ചത്. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മികച്ച കളക്ഷനോടെയാണ് മുന്നേറിയത്. ഇപ്പോഴിതാ ചിത്രത്തില്‍ 'അഴകിയ ലൈല' എന്ന ഗാനം ഉപയോഗിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പാട്ടിന്റെ സംഗീത സംവിധായകൻ സിർപ്പി.
ജൂണ്‍ 27ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇതോടെയാണ് ചിത്രത്തില്‍ ഈ ഗാനം ചേർത്തതിനെ കുറിച്ച് പ്രതികരണവുമായി സിർപ്പി രംഗത്തെത്തിയത്. ഈ സംഭവം എന്നെ ഏറെ വിഷമിപ്പിച്ചു, എന്നാല്‍ സിനിമയുടെ നിർമ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊന്നും താനില്ലെന്നും സിർപ്പി പ്രതികരിച്ചു.
കുറഞ്ഞത് സംഗീത സംവിധായകന്റെ പേര് ക്രഡിറ്റ്‌സിലെങ്കിലും കൊടുക്കണം ആയിരുന്നു എന്നും സിനിമ ഇതുവരെ താൻ കണ്ടിട്ടില്ല. പക്ഷെ തന്റെ പേര് ക്രഡിറ്റ്‌സില്‍ ചേർക്കാൻ നിർമ്മാതാക്കളോട് ആവശ്യപ്പെടും. പാട്ടിന്റെ അവകാശം നിർമ്മാതാക്കള്‍ വാങ്ങിയിട്ടുണ്ടെങ്കിലും, ഒരു മലയാള സിനിമയില്‍ തന്റെ ഗാനം ഉപയോഗിക്കുന്നുവെന്നും താൻ അറിഞ്ഞില്ല, ആരും അറിയിച്ചില്ല എന്നുമാണ് സിർപ്പി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്