തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷിനെ ഫോണിൽ വിളിച്ച് അധിക്ഷേപിച്ചയാൾ അറസ്റ്റിൽ. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.
നോട്ടീസ് നൽകി അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു. അപകീർത്തിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അയോധ്യ രാമക്ഷേത്ര വിവാദത്തില്‍ ഗായിക കെ എസ് ചിത്രയെ സൂരജ് വിമർശിച്ചതിന് പിന്നാലെയായിരുന്നു താരത്തിനെതിരെ സൈബർ ആക്രമണം.
നാമം ജപിച്ചും വിളക്കു കൊളുത്തിയും അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം ആചരിക്കണമെന്ന് പറഞ്ഞായിരുന്നു ചിത്ര വീഡിയോ ചെയ്തത്.
ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിന് സൂരജും തന്റെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.
പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന് മറന്നുകൊണ്ട് ലോകാ സമസ്‌ത സുഖിനോ ഭവന്തുവെന്നൊക്കെ പറയുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു സൂരജ് കുറിച്ചത്.
ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ സൂരജിനെതിനെ സൈബർ ആക്രമണം കടുത്തത്. തുടർന്ന് സൂരജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്