അമേരിക്കന്‍ പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബം 'ദ ലൈഫ് ഓഫ് എ ഷോ ഗേള്‍'പുറത്തിറക്കി. 2024ല്‍ റിലീസായ 'ദ ടോർച്ചേഡ് പോയറ്റ് സൊസൈറ്റി'ക്ക് ശേഷമുള്ള സ്വിഫ്റ്റിന്റെ ആദ്യ മുഴുനീള ആല്‍ബമാണിത്.
12 ട്രാക്കുകളാണ് ആല്‍ബത്തിലുള്ളത്. ദി ഫേറ്റ് ഓഫ് ഒഫീലിയ, എലിസബത്ത് ടെയ്‌ലർ, ഒപാലൈറ്റ്, ഫാദർ ഫിഗർ, എൽഡസ്റ്റ് ഡോട്ടർ, റൂയിൻ ദി ഫ്രണ്ട്ഷിപ്പ്, ആക്ച്വലി റൊമാന്റിക്, വൈഹ് ലിറ്റ്, വുഡ്, ക്യാൻസൽഡ്!, ഹണി, ദ ലൈഫ് ഓഫ് എ ഷോഗേൾ എന്നിവയാണ് പാട്ടുകള്‍. 'ദ ലൈഫ് ഓഫ് എ ഷോഗേള്‍' എന്ന ഗാനത്തില്‍ സബ്രീന കാർപെന്ററും എത്തുന്നു.
മാക്സ് മാർട്ടിനും ഷെൽബാക്കുമായി സഹകരിച്ചാണ് നിർമാണം. 'റെപ്യൂട്ടേഷൻ' (2017) എന്ന ആല്‍ബത്തിന് ശേഷം ഇവരുമായി സഹകരിക്കുന്ന ആദ്യ ആല്‍ബമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്