തൻ്റെ 40 മില്യൺ ഡോളർ വിലമതിക്കുന്ന സ്വകാര്യ ജെറ്റുകളിൽ ഒന്ന് വിറ്റ് പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റ്. ടെയ്‌ലർ തന്റെ ദസ്സാൾട്ട് ഫാൽക്കൺ 900LX ജനുവരി 30-ന് മിസോറി ആസ്ഥാനമായുള്ള കാർ ഇൻഷുറൻസ് കമ്പനിയായ കാർ ഷീൽഡിന് വിറ്റതായി ഡെയ്‌ലി മെയിലിന് ലഭിച്ച രേഖകൾ വെളിപ്പെടുത്തുന്നു.
2011-ലാണ് സ്വിഫ്റ്റ് 40 മില്യൺ ഡോളറിന് ജെറ്റ് വാങ്ങിയത്, ഇപ്പോൾ ഈ വിമാനത്തിന് ഏകദേശം 7 മില്യൺ ഡോളർ വിലയുള്ളതായി കണക്കാക്കപ്പെടുന്നു. പിന്നാലെ ദസ്സാൾട്ട് ഫാൽക്കൺ 7X ടെയ്‌ലർ സ്വന്തമാക്കിയിട്ടുണ്ട്, അത് ഏകദേശം $54 മില്ല്യൺ വില വരും. ഇറാസ് ടൂറിന് പ്രധാനമായും ടെയ്‌ലർ ഉപയോഗിക്കുന്നത് ഇതാണ്.
34-കാരിയായ ഗായിക വർഷങ്ങളായി തൻ്റെ കാർബൺ ഉദ്‌വമനം കുറയ്ക്കാൻ സമ്മർദ്ദത്തിലായിരുന്നു, . 2022-ൽ, ഏറ്റവും മോശം സെലിബ്രിറ്റി പ്രൈവറ്റ് ജെറ്റ് CO2 എമിഷൻ പട്ടികയിൽ സ്വിഫ്റ്റ് ഒന്നാം സ്ഥാനത്തായിരുന്നു.
അതേസമയം തൻ്റെ ഫ്ലൈറ്റുകളും പോകുന്ന എല്ലാ സ്ഥലങ്ങളും ട്രാക്ക് ചെയ്ത സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിലെ ജൂനിയറായ ജാക്ക് സ്വീനിക്ക് സ്വിഫ്റ്റ് അഭിഭാഷകർ കത്തയച്ചു. ഉടൻ തന്നെ ട്രാക്കിംഗ് നിർത്തണമെന്ന് ആവശ്യപ്പെട്ട് സ്വിഫ്റ്റ് അഭിഭാഷകർ കത്ത് അയച്ചതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
സ്വിഫ്റ്റിന് പുറമേ, സെലിബ്രിറ്റികൾ, ശതകോടീശ്വരന്മാർ, രാഷ്ട്രീയക്കാർ, മറ്റ് പൊതു വ്യക്തികൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഫ്ലൈറ്റ് പാതകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നൽകുന്ന പൊതുവായി ലഭ്യമായ ഡാറ്റ ഉപയോഗിച്ച് സ്വീനി ട്രാക്ക് ചെയ്യാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്