സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് തമിഴ് നടൻ വിശാൽ. സിനിമയ്ക്ക് പുറമേ സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന വിശാൽ ഭാവിയിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ പറ്റി പല തരത്തിലുളള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഈ അഭ്യൂഹങ്ങൾക്ക് ഏറെക്കുറെ വിരാമമാകുകയാണ്. നടൻ വിജയ്ക്ക് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിനു തയാറെടുകകയാണ് വിശാലും എന്നാണ് വാർത്തകൾ പുറത്തുവരുന്നത്.
വർഷങ്ങളായി തമിഴ്നാട് രാഷ്ട്രീയത്തിൽ താൽപര്യം കാണിക്കുന്ന താരമാണ് വിശാൽ. ജയലളിതയുടെ മരണത്തിനു പിന്നാലെ ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, നാമനിർദേശ പത്രിക തള്ളിപ്പോകുകയായിരുന്നു. അതിനാൽ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കേണ്ടി വന്നു.
ഇതിനിടെ വിശാൽ തന്റെ ആരാധക സംഘത്തിന്റെ പേര് ‘മക്കൾ നല ഇയക്കം’ (പൊതുജന നൻമയ്ക്കുള്ള സംഘം) എന്നാക്കി മാറ്റിയിരുന്നു.
പാർട്ടിയുടെ പേര് എത്രയും വേഗം പ്രഖ്യാപിച്ച ശേഷം 2026ലെ തിരഞ്ഞെടുപ്പിനെ നേരിടാനാണു നീക്കമെന്നാണ് വരുന്ന റിപ്പോർട്ടുകൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്