തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിക്കുന്നത്. എതിര്‍ക്കും തുനിന്തവന്‍ എന്ന ചിത്രത്തിന് ശേഷം ഒരു മുഴുനീളന്‍ കഥാപാത്രമായി എത്തുകയാണ് കങ്കുവയിലൂടെ സൂര്യ. അടുത്തിടെ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യ ജയ് ഭീമും കാഖ കാഖയും സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് സംസാരിക്കുകയാണ്.
ഓരോ സിനിമയില്‍ നിന്നും നമുക്ക് എന്തെങ്കിലും ഒക്കെ കൂടെ കൊണ്ടുപോകാന്‍ ഉണ്ടാകും. വ്യക്തി എന്ന നിലയില്‍ നമ്മളെ മാറ്റുന്നതോ നമുക്ക് പഠിക്കാനോ എന്തെങ്കിലും ഒക്കെ അതില്‍ നിന്ന് ലഭിക്കും. 2002ല്‍ ഞാന്‍ കാഖ കാഖ ചെയ്തു. 2002-2005 ഐപിഎസ് ഓഫീസര്‍മാരുടെ ബാച്ചുകള്‍ ആ സിനിമ കണ്ടു. കോളേജ് വിദ്യാര്‍ത്ഥികള്‍ കണ്ടു. അവര്‍ അതിന്റെ സ്വാധീനത്തില്‍ അവര്‍ ഐപിഎസ് ഓഫീസര്‍മാരായി', സൂര്യ പറഞ്ഞു.
സിനിമകള്‍ മനുഷ്യരെ അവരുടെ മികച്ച വേര്‍ഷനാക്കാന്‍ സഹായിക്കുന്നുവെന്നും ജയ് ഭീം നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സഹായിച്ചുവെന്നും സൂര്യ പറഞ്ഞു. 'മുഖ്യമന്ത്രി ജയ് ഭീം കാണാന്‍ ഇടയായി. അതിലൂടെ മൂന്ന് ലക്ഷം ജനങ്ങളുടെ ജീവിതമാണ് മാറി മറഞ്ഞത്- സൂര്യ കൂട്ടിച്ചേര്‍ത്തു.
പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ കങ്കുവ നവംബര്‍ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളില്‍ റിലീസ് ചെയ്യും. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തില്‍ യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
2 ഭാഗങ്ങളായി ഒരുക്കുന്ന ചിത്രം, മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചത്. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 350 കോടി രൂപയാണ് ബഡ്ജറ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്