മേക്കപ്പ്മാനിൽ നിന്ന് കേന്ദ്രമന്ത്രിയുടെ സ്റ്റാഫിലേക്കെത്തിയ സന്തോഷത്തിലാണ് കൊടുങ്ങല്ലൂർ സ്വദേശി സിനോജ്. കഴിഞ്ഞ പതിനെട്ട് വർഷമായി സുരേഷ് ഗോപിക്കൊപ്പമുണ്ട് സിനോജ്.
കേന്ദ്രമന്ത്രിയായപ്പോളും സിനോജിനെ കൂടെക്കൂട്ടാൻ താരം മറന്നില്ല. രാജ്യ സഭാ അംഗമായപ്പോഴും ഞാൻ അദ്ദേഹത്തിന്റെ സ്റ്റാഫ് ആയിരുന്നുവെന്നും ഒരുവർഷത്തോളം സ്റ്റാഫ് ആയി ശമ്പളം മേടിച്ചിട്ടുണ്ടെന്നും സിനോജ് പറയുന്നു.
സുരേഷേട്ടന്റെ മേക്കപ്പ് അസിസ്റ്റന്റ് ആയാണ് ആദ്യം കൂടെ കൂടുന്നതെന്ന് സിനോജ് പറയുന്നു. അപ്രതീക്ഷിതമായാണ് മേക്കപ്പ്മാൻ ആയി എന്നെ അദ്ദേഹം പരിഗണിക്കുന്നത്.
ആദ്യം മേക്കപ്പിട്ടപ്പോൾ ചെറിയ വിറയലൊക്കെ ഉണ്ടായിരുന്നു. അതു പേടികൊണ്ടാണെന്ന് സുരേഷേട്ടനും അറിയാമായിരുന്നുവെന്നും സിനോജ് പറയുന്നു.
ആദ്യ സിനിമ കഴിഞ്ഞപ്പോൾ, ‘അടുത്ത പടത്തിൽ എന്റെ കൂടെ വരുന്നോ?’ എന്നു ചോദിച്ചു. അന്ന് തൊട്ട് ഇപ്പോൾ വരെ സുരേഷേട്ടനൊപ്പം ഞാനുണ്ടെന്നാണ് –സിനോജ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്