ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭ.ഭ.ബ'. നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ദിലീപും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. 'ഭ.ഭ.ബ'യില്‍ സുരേഷ് ഗോപി സുപ്രധാന കാമിയോ റോളില്‍ എത്തും എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും അതിഥി വേഷത്തില്‍ എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭ.ഭ.ബയിലെ കാമിയോ റോള്‍ സുരേഷ് ഗോപിയുടേതാണെന്നാണ് ഇപ്പോള്‍ അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ചിത്രത്തിൽ മലയാളത്തിലെ ഒരു സൂപ്പര്‍താരം ഉണ്ടാകുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍ ആണ് നേരത്തെ സൂചന നല്‍കിയത്. മലയാളത്തില്‍ നിന്നുള്ള വലിയൊരു സൂപ്പര്‍താരം എന്നു പറയുമ്പോള്‍ അത് മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ഭ.ഭ.ബ' കോമഡിക്ക് അപ്പുറം മാസ് ആക്ഷന്‍ അഡ്വഞ്ചര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ് എന്നാണ് പുറത്തു വരുന്ന വിവരം. ദിലീപിന്റെ മാസ് രംഗങ്ങള്‍ അടക്കം ചിത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ദിലീപിനു പുറമേ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സിദ്ധാര്‍ത് ഭരതന്‍, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, അശോകന്‍, സലിം കുമാര്‍, ജി.സുരേഷ് കുമാര്‍, ബിജു പപ്പന്‍, ദേവന്‍, വിജയ് മേനോന്‍, നോബി, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണ, റെഡിന്‍ കിംഗ് സിലി, കോട്ടയം രമേഷ്, ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം), ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവര്‍ക്കൊപ്പം പ്രശസ്ത കോറിയോഗ്രാഫര്‍ ശാന്തി കുമാറും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്