വിവാഹിതരായ നടി സ്വാസികയ്ക്കും പ്രേം ജേക്കബിനും ആശംസകളുമായി നടൻ സുരേഷ് ഗോപി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് സുരേഷ് ഗോപി എത്തിയത്.
ആശംസയ്ക്ക് ശേഷം, സമ്മർ ഇൻ ബെത്‌ലഹേം എന്ന തന്റെ സിനിമയിലെ ഐക്കോണിക് സ്റ്റെപ്പും കാഴ്ചവച്ചു. ദമ്പതികളെ അനുഗ്രഹിച്ച സുരേഷ് ഗോപി ഗംഭീരമായ ആശംസയാണ് ഇരുവർക്കും നേർന്നത്.
'നിങ്ങളുടെ ജീവിതത്തിന് ഒരുപാട് അനുഗ്രഹം ഉണ്ടാകട്ടെ. ജീവിതത്തിൽ നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ, നിങ്ങളുടെ കുടുംബത്തിനെക്കാളും വരും തലമുറയെ ആവശ്യം ഈ സമൂഹത്തിനാണ്.
ലോക നന്മയ്ക്കായി അവർ വളർന്നു വരണം. അങ്ങനെ വളർത്തികൊണ്ട് വരാനുള്ള കപ്പാസിറ്റി അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ ഒരുപാട് കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ഈ ലോകത്തിന് നല്ലത്. എന്നുമാത്രമാണ് എനിക്ക് ആശംസിക്കാനുള്ളത്. നിങ്ങളുടെ ജീവിതാനുഗ്രഹത്തിന് വേണ്ടി സകല ദൈവങ്ങളോടും പ്രാർത്ഥിക്കുന്നു.
വലിയൊരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിൽ നിൽക്കുകയാണ്. ഇവിടെ ഞാൻ എത്തിയപ്പോൾ ഒരുപാട് പേർ ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. തിരിച്ചും അതിന് മുകളിലുള്ള ഉച്ചത്തിൽ വിളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, നല്ല ക്ഷീണത്തിലാണ്. വിവാഹ സെലിബ്രേഷൻ എന്നു പറയുന്നത് മനം കുളിർക്കെ അനുഭവിച്ച അച്ഛനാണ് ഞാൻ എന്നും സുരേഷ് ഗോപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്