വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലിറങ്ങിയ 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമ കണ്ടിറങ്ങിയ ശേഷം പ്രണവിനെ കുറിച്ച് പ്രതികരിച്ച് അമ്മ സുചിത്ര മോഹന്‍ലാല്‍. സിനിമ വളരെ ഇഷ്ടപ്പെട്ടുവെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും സുചിത്ര മാധ്യമങ്ങളോട് പറഞ്ഞു.
മോഹൻലാലുമായി താരതമ്യപ്പെടുത്താനാവില്ല, പക്ഷേ അദ്ദേഹത്തിൻ്റെ മാനറിസംസ് ഉണ്ട്. അത് സ്വാഭാവികമാണ്. വീട്ടിലും കാണാറുണ്ട്. ഈ സിനിമയിൽ അത് കൂടുതൽ അനുഭവപ്പെട്ടു. ധ്യാനിൻ്റെ പ്രകടനം ഗംഭീരമായിരുന്നു
പ്രണവും ധ്യാനും തമ്മിലുള്ള കോംബോ നന്നായി വര്‍ക്കായിട്ടുണ്ട്. നിവിന്‍ എല്ലാവരെയും കയ്യിലെടുത്തു. ഒരു സിനിമ കണ്ടിട്ട് ഇറങ്ങുമ്ബോള്‍ സന്തോഷം തോന്നിയാല്‍ അത് സിനിമയുടെ വിജയം കൂടിയാണ്. എനിക്ക് ഒരുപാട് സന്തോഷമുണ്ടായി. പ്രത്യേകിച്ച് സിനിമയുടെ അവസാന ഭാഗമൊക്കെ കണ്ടപ്പോള്‍ വളരയധികം സന്തോഷമായി.
മോഹന്‍ലാല്‍ ശ്രീനിവാസന്‍ ജോഡികളുടെ ഒരു റീക്രിയേഷനായോ എന്ന ചോദ്യത്തിന്, അങ്ങനെ ഇല്ല, പക്ഷെ ഇവരുടെ കോംബോ പഴയ കാലം ഓര്‍മ്മിപ്പിക്കും. കാരണം ധ്യാനിനെ കാണാന്‍ ശ്രീനിവാസനെ പോലെ ആണ് ചിലപ്പോള്‍ പ്രണവിന്റെ മാനറിസംസ് മോഹന്‍ലാലിനെ പോലെയുമാണ്. അതുകൊണ്ട് അവരെ ഓര്‍മ്മ വരുന്നത് സ്വാഭാവികമാണ്- സുചിത്ര കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്