ചെന്നൈ: അനുമതിയില്ലാതെ ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് വഴി എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരെ കുടുംബം രംഗത്ത്. തെലുങ്ക് സിനിമ കീട കോളയുടെ നിർമ്മാതാക്കൾക്കും സംഗീത സംവിധായകനും എതിരെ അന്തരിച്ച എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കുടുംബം വക്കീൽ നോട്ടീസ് നൽകിയിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
വിഷയത്തിൽ എസ്.പി.ബിയുടെ മകൻ എസ്.പി കല്യാണ് ചരണാണ് നോട്ടീസ് അയച്ചത്. അന്തരിച്ച ഗായകന്റെ ശബ്‌ദത്തിന്‍റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ കുടുംബത്തിന്റെ പിന്തുണയുണ്ടാകും എന്നും എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കായി കുടുംബത്തിന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഇത് ചെയ്യുന്നതില്‍ തങ്ങൾ വലിയ നിരാശരാണെന്നും ആണ് നോട്ടീസില്‍ എസ്.പി.ബിയുടെ കുടുംബം പറയുന്നത്.
“ഇത്തരം കാര്യങ്ങള്‍ നിയമത്തിന്‍റെ വഴിയില്‍ തന്നെ നേരിടാനാണ് ഒരുങ്ങുന്നത് എന്നും ഏത് സാങ്കേതികവിദ്യയും മനുഷ്യരാശിക്ക് പ്രയോജനപ്പെടണം, പക്ഷെ ആരുടെയെങ്കിലും ഉപജീവന മാര്‍ഗം അത് തടയരുത്. ഈ സാഹചര്യത്തിൽ എസ്.പി.ബിയുടെ പാരമ്പര്യം തുടരാന്‍ നിയമപരമായ വഴി തന്നെ തേടുവാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു" എന്നും അദ്ദേഹത്തിന്റെ മകൻ പറഞ്ഞു.
2024 ജനുവരി 18 നാണ് കീഡ കോള സിനിമയുടെ നിർമ്മാതാവിനോടും സംഗീതസംവിധായകനോടും ക്ഷമാപണം നടത്തണമെന്നും. നഷ്ടപരിഹാരം നല്‍കണമെന്നും, റോയൽറ്റി തുക പങ്കുവയ്ക്കല്‍ എന്നിവ ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്