എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച് പ്രക്ഷകരുടെ പ്രിയ ജോഡികളായി മാറിയവരാണ് ഉലകനായകൻ കമലഹാസനും നടി ഗൗതമി തടിമല്ലയും. വർഷങ്ങൾക്ക് ശേഷം 2005ടെയാണ് ഇരുവരും വീണ്ടും അടുക്കുന്നതും വിവാഹമെന്ന ഔദ്യോഗിക ബന്ധത്തിന് പകരം ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതും. ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഇവരുടെ പതിമൂന്ന് വർഷം നീണ്ട ആത്മബന്ധം.
മുൻകാല വിവാഹബന്ധങ്ങൾ വേർപിരിഞ്ഞ ഇരുവരും നിയമപരമായി വിവാഹം കഴിച്ചില്ലെങ്കിലും പൊതുവേദികളിൽ ഒന്നിച്ചെത്തുകയും തങ്ങളുടെ ബന്ധം പരസ്യമായി അംഗീകരിക്കുകയും ചെയ്തിരുന്നു.
പ്രതിസന്ധികളിൽ പരസ്പരം തണലായി
കമലഹാസന്റെ വ്യക്തിപരവും പ്രൊഫഷണലുമായ ജീവിതത്തിൽ വലിയ പിന്തുണയായിരുന്നു ഗൗതമി. അദ്ദേഹത്തിന്റെ സിനിമകളിൽ വസ്ത്രലങ്കാരം നിർവ്വഹിക്കുന്നതിനൊപ്പം കുടുംബകാര്യങ്ങളിലും അവർ പങ്കാളിയായി. 2004ൽ ഗൗതമിക്ക് സ്തനാർബുദം സ്ഥിരീകരിച്ചപ്പോൾ അവർക്ക് കരുത്തായി കൂടെ നിന്നത് കമലഹാസനായിരുന്നു. രോഗമുക്തി നേടുന്നത് വരെയുള്ള കഠിനമായ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ പിന്തുണ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗൗതമിയുടെ മകൾ സുബ്ബലക്ഷ്മിയും കമലഹാസന്റെ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ഒരുമിച്ച് ഒരു കുടുംബമായി സന്തോഷത്തോടെയായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
ആരാധകരെ ഞെട്ടിച്ച വേർപിരിയൽ
പതിമൂന്ന് വർഷത്തെ ബന്ധം അവസാനിപ്പിച്ച് 2016 ഒക്ടോബറിലാണ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഇരുവരും വേർപിരിയൽ പ്രഖ്യാപനം നടത്തുന്നത്. ദീർഘകാലത്തെ ആലോചനകൾക്ക് ശേഷമെടുത്ത ഏറ്റവും വേദനാജനകമായ തീരുമാനമാണിതെന്ന് ഗൗതമി സ്വന്തം കുറിപ്പിലൂടെ വ്യക്തമാക്കി.
കമലഹാസന്റെ ഭാഗത്തുനിന്നുണ്ടായ നിലപാടുകളിലെ മാറ്റവും ആശയപരമായ ഭിന്നതകളുമാണ് വേർപിരിയലിലേക്ക് നയിച്ചതെന്ന് പിന്നീട് നൽകിയ അഭിമുഖങ്ങളിൽ അവർ സൂചിപ്പിച്ചു. സ്വന്തം മകളുടെ സുരക്ഷിതമായ ഭാവിയെ കരുതിയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കടന്നതെന്നും അവർ വ്യക്തമാക്കി. വേർപിരിഞ്ഞെങ്കിലും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാതെ ഇരുവരും മാന്യമായ നിശബ്ദത പാലിച്ചാണ് മുന്നോട്ട് പോകുന്നത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
