ജയിലിൽ കഴിഞ്ഞ കാലത്തെ ദുരിതപൂർണ്ണമായ അനുഭവങ്ങൾ വെളിപ്പെടുത്തി സൽമാൻ ഖാൻ. ജയിലിൽ കഴിഞ്ഞപ്പോൾ ചെറിയൊരു മുറിയിൽ അമ്പതിലും എഴുപതിലും അധികം ആളുകളാണ് ഉണ്ടായിരുന്നതെന്ന് സൽമാൻ ഖാൻ ഓർത്തെടുത്തു. ഒരൊറ്റ ശൗചാലയം മാത്രമാണ് അവിടെ എല്ലാവർക്കുമായി ഉണ്ടായിരുന്നത്.
പല്ലികളും മാലിന്യങ്ങളും നിറഞ്ഞ വളരെ ദയനീയമായ അവസ്ഥയിലായിരുന്നു ആ മുറിയെന്നും താരം വ്യക്തമാക്കി. മുൻപ് നൽകിയ ഒരഭിമുഖത്തിലും ജയിൽവാസത്തിൽ തനിക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയത് ഇവിടുത്തെ ശൗചാലയത്തിന്റെ അവസ്ഥ മാത്രമായിരുന്നുവെന്നും, തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളതിനാൽ തലയുയർത്തിത്തന്നെയാണ് അവിടെ കഴിഞ്ഞതെന്നും താരം വ്യക്തമാക്കിയിരുന്നു.
നാല് തവണയായി പതിനെട്ട് ദിവസമാണ് സല്‍മാന്‍ ഖാന്‍ ജയില്‍ വാസം അനുഭവിച്ചത്. 1998 ലെ കൃഷ്ണ മൃഗ വേട്ട കേസിലാണ് സല്‍മാന്‍ ഖാന്‍ അകത്താകുന്നത്. നേരത്തെ 2008 ല്‍ കോയല്‍ പൂരിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയില്‍ വാസത്തെക്കുറിച്ച് സല്‍മാന്‍ സംസാരിച്ചിരുന്നു.
1998 ലാണ് സല്‍മാന്‍ ഖാന്‍ ആദ്യം ജയിലിലാകുന്നത്. മൂന്ന് ദിവസമായിരുന്നു ജയിലില്‍ കിടന്നത്. പിന്നീട് 2006 ല്‍ ആറ് ദിവസവും 2007 ല്‍ മറ്റൊരു ആറ് ദിവസവും ശിക്ഷ അനുഭവിച്ചു. പിന്നീട് 2018 ല്‍ രണ്ട് ദിവസവും കസ്റ്റഡിയില്‍ കഴിയുകയുണ്ടായി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
