ഹൈദരാബാദ്: മൈസ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സിനിമയിലെ നൃത്തരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. ഇടുപ്പിലെ നാല് ടെന്‍ഡണുകളില്‍ ഒന്ന് വേര്‍പെട്ട നിലയിലാണെന്നും നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഡോക്ടര്‍മാര്‍ ആറാഴ്ചത്തെ നിര്‍ബന്ധിത വിശ്രമം നിര്‍ദേശിച്ചതായും രശ്മിക സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
താന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും അഗ്രസീവായ കഥാപാത്രമാണ് മൈസയിലേതെന്നും തുടര്‍ച്ചയായി തനിക്ക് ഏല്‍ക്കുന്ന മൂന്നാമത്തെ പരുക്കാണിതെന്നും താരം കുറിച്ചു. സ്വന്തം ശരീരത്തെ യന്ത്രമായി കാണാതെ പരിഗണിക്കാന്‍ താന്‍ പഠിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നുവെന്നും നിലവില്‍ സഹിനീയമായ വേദന മാത്രമാണുള്ളതെന്നും നടി പറഞ്ഞു.
വിശ്രമ കാലത്ത് പസിലുകള്‍ സോള്‍വ് ചെയ്താണ് സമയം ചെലവഴിക്കുന്നത്. സ്ഥിരമായുള്ള വര്‍ക്കൗട്ടും ഓട്ടവും മുടങ്ങിയതില്‍ വിഷമമുണ്ടെങ്കിലും ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് രശ്മിക വ്യക്തമാക്കി. നടന്‍ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹശേഷം രശ്മിക അഭിനയിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് മൈസ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
