'ഡെയർ ഡെവിൾ' എത്തുന്നു; ആദിക് രവിചന്ദ്രനൊപ്പം വീണ്ടും കൈകോർത്തു അജിത് കുമാർ

AUGUST 3, 2026, 10:19 PM

ചെന്നൈ: തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തിറങ്ങി. 'ഡെയർ ഡെവിൾ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'ഗുഡ് ബാഡ് അഗ്ലി'യുടെ വൻ വിജയത്തിന് ശേഷം സംവിധായകൻ ആദിക് രവിചന്ദ്രനും അജിത് കുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിക്കൊണ്ടാണ് അണിയറപ്രവർത്തകർ പ്രഖ്യാപനം നടത്തിയത്.

ചിത്രം നിർമിക്കുന്നത് ശാലിനി അജിത് കുമാർ ആണ്. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ. തൂത്തുക്കുടിയെ പശ്ചാത്തലമാക്കിയുള്ള ഒരു റൂറൽ ഡ്രാമയായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കഥയെയും മറ്റ് അഭിനേതാക്കളെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

അജിത്ത് ആരാധകർക്ക് ആഘോഷമാക്കുന്ന മാസ് എന്റർടെയ്നറായിരിക്കും ചിത്രമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. 'ഗുഡ് ബാഡ് അഗ്ലി'ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതും വലിയ ശ്രദ്ധ നേടുകയാണ്.

vachakam
vachakam
vachakam

അതേസമയം, ഏപ്രിൽ 10ന് റിലീസ് ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തൃഷ, പ്രിയ പ്രകാശ് വാര്യർ, പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനിൽ, ഉഷ ഉതുപ്പ്, രാഹുൽ ദേവ്, റെഡിൻ കിംഗ്‌സ്ലി, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഭിനന്ദൻ രാമാനുജനാണ്. സംഗീതം ഒരുക്കിയത് ജി.വി. പ്രകാശ് കുമാറാണ്. ലോകമെമ്പാടുമായി ഏകദേശം 212 കോടി രൂപ കളക്ഷൻ നേടിയ ചിത്രമായിരുന്നു 'ഗുഡ് ബാഡ് അഗ്ലി'. പുതിയ ചിത്രമായ 'ഡെയർ ഡെവിൾ' ആ വിജയക്കുതിപ്പ് തുടരാനാകുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam