തമിഴ് നടൻ അജിത്ത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയാണ് ചിത്രം നിർമിക്കുന്നത്.
ഡെയർഡെവിൾസ് എന്നാണ് ചിത്രത്തിന്റെ പേര്.ബ്രേവ്‍ഹാർട്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ശാലിനി ചിത്രം നിർമ്മിക്കുന്നത്. റേസിംഗിൽ സജീമായിരുന്ന അജിത്ത് ഒരു വർഷത്തെ ഇടവേളയ്‍ക്ക് ശേഷമാണ് വീണ്ടും ക്യാമറയ്‍ക്ക് മുന്നിലെത്തുന്നത്.
ആദിക് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം. ആദിക് രവിചന്ദ്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആദിത് രവിചന്ദ്രനും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡെയർഡെവിൾ. അതുകൊണ്ടുതന്നെ ആരാധകർ വലിയ പ്രതീക്ഷയിലാണ്.
അനിരുദ്ധ് രവിചന്ദറാണ് ഡെയർഡെവിൾസിനു സംഗീത സംവിധാനം നിർവഹിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു. വിജയ് വേലുക്കുട്ടി എഡിറ്റിംഗ് നിർവഹിക്കുന്നു.
ഗുഡ് ബാഡ് അഗ്ലി 212 കോടിയാണ് ആകെ നേടിയിരിക്കുന്നത്. ആദിക് രവിചന്ദൻ സംവിധാനം നിർവഹിച്ച ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്‍ട്രീം ചെയ്യുന്നുണ്ട്. അജിത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാർ നായകനായി എത്തിയപ്പോൾ ചിത്രത്തിൽ നായിക തൃഷയാണ്. പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനിൽ, ഉഷ ഉതുപ്പ്, രാഹുൽ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യർ, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാർ സംഗീതം നിർവഹിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
