വർഷങ്ങൾക്ക് ശേഷം കൊച്ചുമക്കളെ കണ്ട് ചാൾസ് രാജാവ്; അപ്രതീക്ഷിത വിരുന്നിന് പിന്നിൽ മേഗന്റെ തന്ത്രം! 

AUGUST 5, 2026, 12:48 AM

അടുത്ത വർഷം നടക്കാനിരിക്കുന്ന കായികമാമാങ്കത്തിന്റെ മുന്നോടിയായുള്ള ചടങ്ങുകൾക്കായി കഴിഞ്ഞ മാസം ബ്രിട്ടനിലെത്തിയ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും വലിയ വാർത്താശ്രദ്ധയാണ് നേടിയത്. പൊതുവേദികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഇരുവരും വിട്ടുനിന്നെങ്കിലും, ചാൾസ് രാജാവുമായും കാമില രാജ്ഞിയുമായും ഇവർ രഹസ്യമായി അത്താഴവിരുന്നിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ.

മുൻകാല വിവാദങ്ങളും വെളിപ്പെടുത്തലുകളും കാരണം കൂടുതൽ അസ്വാരസ്യങ്ങൾ ഒഴിവാക്കാനാണ് മേഗൻ തന്റെ ഭർത്താവിനൊപ്പം ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ മാസം പത്തിന് നടന്ന വിരുന്നിൽ ഇരുവരുടെയും മക്കളായ ലിലിബെറ്റും ആർച്ചിയും പങ്കെടുത്തിരുന്നു.

ഇതേക്കുറിച്ച് രാജകുടുംബം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ബിബിസിയുടെ മുൻ രാജകുടുംബ ലേഖിക ജെന്നി ബോണ്ട് കൂടിക്കാഴ്ചയുടെ കാരണം വ്യക്തമാക്കി രംഗത്തെത്തി. 2002 ന്    ശേഷം ആദ്യമായാണ് ചാൾസ് രാജാവ് മക്കളെ നേരിട്ട് കാണുന്നത് എന്നും, കൊട്ടാരത്തിനുള്ളിലെ തർക്കങ്ങളിൽ നിന്നും മക്കളെ സംരക്ഷിക്കാനാണ് മേഗൻ ഈ കൂടിക്കാഴ്ചയുടെ ഭാഗമായതെന്നും അവർ പറഞ്ഞു. മക്കൾക്ക് കുടുംബത്തിലെ നല്ല അന്തരീക്ഷം കാണിച്ചു കൊടുക്കേണ്ടതുണ്ടെന്നും, അമ്മയ്ക്ക് ക്ഷണം ലഭിച്ചില്ല എന്ന് കുട്ടികളോട് വിശദീകരിക്കേണ്ടി വരുന്നത് മാനസികമായി പ്രയാസമുണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ബ്രിട്ടനിൽ തനിക്കുള്ള ജനപ്രീതിക്കുറവിനെക്കുറിച്ച് ബുദ്ധിമതിയായ മേഗന് കൃത്യമായ ധാരണയുണ്ടെന്നും, അതിനാൽത്തന്നെ അമേരിക്കയിലെ സന്തോഷകരമായ ജീവിതത്തിലാണ് അവർ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജെന്നി ബോണ്ട് അഭിപ്രായപ്പെട്ടു.

ഹാരിയും സഹോദരൻ വില്യം രാജകുമാരനുമായുള്ള അകൽച്ചയോ പിതാവുമായുള്ള നേരിയ ബന്ധമോ മേഗനെ അത്രത്തോളം ബാധിക്കുന്നില്ല. സ്വന്തം പിതാവുമായി വർഷങ്ങളായി അകൽച്ചയിലുള്ള മേഗൻ, ഭർത്താവിന്റെ കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വത്തിനാണ് മുൻഗണന നൽകുന്നത്. കൂടിക്കാഴ്ച ചില അസ്വസ്ഥതകൾ ഉണ്ടാക്കിയിരിക്കാമെങ്കിലും എല്ലാവരും മികച്ച രീതിയിലാണ് പെരുമാറിയതെന്നാണ് സൂചനകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam