തിരുവനന്തപുരം: അമ്മയുടെ മുലപ്പാൽ ലഭിക്കാത്ത ശിശുക്കൾക്ക് സുരക്ഷിതവും ശാസ്ത്രീയമായി സംസ്‌കരിച്ചതുമായ മുലപ്പാൽ ലഭ്യമാക്കുന്നതിനായി സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ജനുവരി മുതൽ മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിക്കും. സംസ്ഥാനത്ത് ആദ്യഘട്ടമായി നടപ്പാക്കുന്ന പദ്ധതിക്കായി 70 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
മുലപ്പാൽ ദാനം ചെയ്യാൻ സന്നദ്ധരായ നിരവധി അമ്മമാർ ഇതിനകം ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ശേഖരിക്കുന്ന മുലപ്പാൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് പരിശോധനയും സംസ്‌കരണവും നടത്തി സുരക്ഷിതമായി ശിശുക്കൾക്ക് നൽകും.
നിലവിൽ തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ട് വയസിൽ താഴെ പ്രായമുള്ള 80 കുട്ടികളാണുള്ളത്. ഇവർക്കാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ആവശ്യത്തിന് മുലപ്പാൽ ലഭിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ ശിശുക്ഷേമ സമിതികളിലെ കുഞ്ഞുങ്ങൾക്കും വിതരണം വ്യാപിപ്പിക്കാനാണ് തീരുമാനം.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിക്കുക. തുടർന്ന് ടെക്‌നോപാർക്കിലും സെക്രട്ടേറിയറ്റിലും മുലപ്പാൽ ശേഖരണ കേന്ദ്രങ്ങൾ ആരംഭിച്ച് കൂടുതൽ അമ്മമാരിൽ നിന്ന് മുലപ്പാൽ സ്വീകരിക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
